Posted On
date_range Updated On
date_range കള്ളവോട്ട് ആരോപണം; എം.വി. ജയരാജന് വക്കീൽ നോട്ടിസ്
കണ്ണൂർ: കള്ളവോട്ട് ചെയ്തെന്ന് വ്യാജ ആരോപണമുന്നയിച്ചതിന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെതിരെ ലീഗ് നേതാവ് വക്കീൽ നോട്ടിസ് അയച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും തളിപ്പറമ്പ് മുനിസിപ്പൽ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ പി.കെ. സുബൈറാണ് അഡ്വ. കെ.പി. മുജീബ് റഹ്മാൻ മുഖേന നോട്ടിസ് അയച്ചത്.
തളിപ്പറമ്പിലെ അക്കിപ്പറമ്പ് സ്കൂളിൽ കള്ളവോട്ട് ചെയ്യുന്നതിന് പി.കെ. സുബൈർ നേതൃത്വം നൽകിയെന്ന് ഏപ്രിൽ 30ന് എം.വി. ജയരാജൻ മാധ്യമങ്ങൾക്ക് മുമ്പാകെ പറഞ്ഞത് സമൂഹത്തിൽ തെൻറ കക്ഷിക്ക് അവമതിപ്പുണ്ടാക്കിയെന്ന് നോട്ടിസിൽ പറയുന്നു. നോട്ടിസ് ലഭിച്ച് അഞ്ചുദിവസത്തിനുള്ളിൽ ദൃശ്യ, ശ്രാവ്യ, സാമൂഹിക മാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.