കള്ളവോട്ട്: മുഖ്യമന്ത്രി പ്രതികരിക്കണം -മുല്ലപ്പള്ളി രാമചന്ദ്രൻ

കൽപറ്റ: കള്ളവോട്ട്​ വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്ന് കെ.പി.സി.സ ി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വയനാട് പാർലമ​െൻറ് മണ്ഡലം തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനുശേഷം മാധ്യമപ്രവർ ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലും കാസര്‍കോടും വ്യാപകമായി നടന്ന കള്ളവോട്ടി​െൻറയും ആള് ‍മാറാട്ടങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. പതിറ്റാണ്ടുകളായി മലബാറില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്ക്​ നേതൃത്വം നല്‍കുന്നതു പിണറായിയും കോടിയേരിയും ഇവര്‍ക്ക്​ ഇടത്തും വലത്തും നില്‍ക്കുന്ന സി.പി.എം നേതാക്കളുമാണ്.

കേരളത്തില്‍ വ്യാപകമായി തെരഞ്ഞെടുപ്പ്​ അട്ടിമറിക്കാനും ജനാധിപത്യ സംവിധാനം താളംതെറ്റിക്കാനും സി.പി.എം ആസൂത്രിതവും സംഘടിതവുമായ നീക്കമാണ് നടത്തിയത്. യു.ഡി.എഫിന്​ ലഭിക്കേണ്ട അനേകം വോട്ടുകള്‍ അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന്​ ഒഴിവാക്കിയത് ഇതിനുദാഹരണമാണ്. വയനാട് മണ്ഡലത്തിലും ആയിരക്കണക്കിനു വോട്ടുകള്‍ പട്ടികക്കു പുറത്തായി. കൂടുതല്‍ ഒഴിവായത് ക്രിസ്ത്യന്‍, മുസ്‌ലിം മതവിഭാഗങ്ങളിൽപെട്ട വോട്ടര്‍മാരാണ്. കരടുപട്ടികയിലെ പേരുകള്‍ കൂട്ടത്തോടെ വെട്ടിയതിനു കാരണം സര്‍ക്കാര്‍ വിശദീകരിക്കണം.

പ്രശ്‌നബൂത്തുകളില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറ-വെബ്കാസ്​റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ തയാറാകണം. പരിശോധനയുണ്ടായാല്‍ മലബാറില്‍ തെരഞ്ഞെടുപ്പ് കൃത്രിമം നിറഞ്ഞതായിരുന്നുവെന്നു ബോധ്യപ്പെടും. തെരഞ്ഞെടുപ്പുകളിൽ കൃത്രിമം ആവര്‍ത്തിക്കാതിരിക്കുന്നതിന്​ കമീഷന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.



Tags:    
News Summary - Fake Vote Mullappally Ramachandran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.