രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വിഡിയോ: മൂവാറ്റുപ്പുഴ സ്വദേശിക്കെതിരെ മതസ്പർധക്ക് കേസ്

എറണാകുളം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വിഡിയോ നിർമിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസ്. മൂവാറ്റുപ്പുഴ സ്വദേശി രാജേഷ് ജി. നായർക്കെതിരെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തത്. മാത്യു കുഴൽനാടൻ എം.എൽ.എയുടെ പരാതിയിലാണ് പൊലീസ് നടപടി.

തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഗാന്ധിയെ അയോധ്യയിലെ രാമക്ഷേത്രം, ബാബരി മസ്ജിദ് എന്നിവയുമായി ബന്ധപ്പെടുത്തി വ്യാജ വിഡിയോ നിർമിച്ചെന്നാണ് പരാതി. കേസിൽ തുടർനടപടി സ്വീകരിക്കാൻ എഫ്.ഐ.ആർ മൂവാറ്റുപ്പുഴ പൊലീസിന് കൈമാറും.

മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 

Tags:    
News Summary - Fake video against Rahul Gandhi: Case against Muvattupuzha native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.