ദേവികുളം: ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ വ്യാജരേഖകളിലൂടെ ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തിൽ ഇടുക്കി എം.പി ജോയ്സ് ജോർജിന് ദേവികുളം സബ് കലക്ടർ നോട്ടീസ്. ജോയ്സ് ജോർജിനെ കൂടാതെ കുടുംബാംഗങ്ങൾ അടക്കം 38 പേർക്കാണ് സബ് കലക്ടർ വി.ആർ. പ്രേംകുമാർ നോട്ടീസ് പുറപ്പെടുവിച്ചത്.
ഭൂമിയിൽ ഉടമസ്ഥാവകാശം തെളിയിക്കുന്ന മുഴുവൻ രേഖകളുമായി നവംബർ ഏഴിന് ദേവികുളം സബ് കലക്ടർ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. കൊട്ടാക്കമ്പൂർ സ്വദേശികളായ എട്ട് പേരുടെ ഭൂമിയാണ് ജോയ്സ് ജോർജും കുടുംബാംഗങ്ങളും ചേർന്ന് തട്ടിയെടുത്തതെന്നാണ് കേസ്. 2015 ജനുവരി ഏഴിനാണ് ഭൂമി തട്ടിപ്പിന്‍റെ പേരിൽ ജോയ്സ് ജോർജിനും മറ്റുള്ളവരെയും പ്രതികളാക്കി ദേവികുളം പൊലീസ് കേസെടുത്തത്. മൂന്നാർ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.