മീഡിയവണിന്റെ പേരിൽ വ്യാജ പോസ്റ്റർ; യുക്തിവാദി നേതാവ് സി. രവിചന്ദ്രനെതിരെ പൊലീസിൽ പരാതി

മീഡിയവൺ സോഷ്യൽ മീഡിയ കാർഡിൽ തിരുത്തൽ വരുത്തി പ്രചരിപ്പിച്ച യുക്തിവാദി നേതാവ് സി. രവിചന്ദ്രനെതിരെ പൊലീസിൽ പരാതി. പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി 'നേര് പറഞ്ഞ് പത്താണ്ട്' എന്ന തലക്കെട്ടിൽ മീഡിയവൺ പ്രസിദ്ധീകരിച്ച സോഷ്യൽ മീഡിയ കാർഡ് ആണ് രവിചന്ദ്രൻ എഡിറ്റിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തിരുത്തുകയും തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്.

തെറ്റിദ്ധാരണ പരത്താനും ചാനലിനെ അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള നടപടിക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയതായി മീഡിയവൺ കോർപറേറ്റ് കമ്യൂണിക്കേഷൻസ് സീനിയർ മാനേജർ പി.ബി.എം ഫർമിസ് പറഞ്ഞു. ചാനലിന്റെ ലോഗോ ദുരുപയോഗം ചെയ്തതിനെതിരെയും നിയമ നടപടികൾ സ്വീകരിക്കുന്നുണ്ട്.

മീഡിയവൺ പരാതി നൽകിയതോടെ രവിചന്ദ്രന്റെ പേജിൽനിന്ന് പോസ്റ്റ് അപ്രത്യക്ഷമായി. ഫെബ്രുവരി ഒമ്പതിനാണ് സമൂഹമാധ്യമങ്ങളിൽ മീഡിയവൺ പത്താം വാർഷിക കാർഡ് പോസ്റ്റ് ചെയ്തത്. ഇതാണ് രവിചന്ദ്രൻ തിരുത്തൽ വരുത്തി പ്രചരിപ്പിച്ചത്. 'നോട്ടോ സാൻസ് മലയാളം' എന്ന ഫോണ്ട് ഉപയോഗിച്ച് പുതിയ വാചകം ചേർക്കുകയും പത്താം വാർഷിക ലോഗോയുടെ ഭാഗമായ വാചകത്തിൽ തിരുത്തൽ വരുത്തുകയുമായിരുന്നു. 

Tags:    
News Summary - Fake poster in the name of MediaOne; Police complaint against C. Ravichandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.