കള്ളനോട്ടടി: യുവ​മോർച്ച നേതാവിനെതിരെ യു.എ.പി.എ ചുമത്തണം -യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: കള്ളനോട്ടടിച്ച കേസിൽ പിടിയിലായ യുവ​മോർച്ച നേതാവിനെതിരെ യു.എ.പി.എ ചുമത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്. ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ളതിനാൽ ഉന്നത ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡീൻ ഡി.ജി.പിക്ക് കത്തു നൽകി. 

ശ്രീനാരായണപുരത്ത്​ യുവ​േമാർച്ച പ്രാദേശിക നേതാക്കളുടെ വീട്ടിൽ നിന്നാണ്​ പുതിയ 2000, 500 നോട്ടുകളുടെ കള്ള നോട്ടുകളും പ്രിൻറിങ്​​ സാമഗ്രികളും വ്യാഴാഴ്ച പൊലീസ്​ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്​ ബി.ജെ.പി എസ്​.എൻ.പുരം ബൂത്ത്​ പ്രസിഡൻറ്​ കൂടിയായ ശ്രീനാരായണപുരം അഞ്ചാംപരുത്തി ഏരാശ്ശേരി രാഗേഷിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കള്ളനോട്ടടിച്ചതിനാണ്​ ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്​.

അറസ്റ്റിലായ ആളുടെ വീട്ടിൽ കുബേര റെയ്​ഡിനെത്തിയ പൊലീസ്​ സംഘമാണ്​ 1,37,000 രൂപയോളം വരുന്ന കള്ളനോട്ടുകളും  അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തത്​. പിടിച്ച കള്ളനോട്ടുകളിൽ പുതിയ 2,000 രൂപയുടെ 60 നോട്ടുകളുണ്ട്​. 500​​െൻറ 20ഉം 50​​​െൻറയും 20‍​​​െൻറയും നോട്ടുകളുണ്ട്​. വിവിധ സീരീസുകളിലുള്ള നോട്ടുകളാണ്​ പിടിച്ചെടുത്തത്​. 

അച്ചടി പൂർണമായ നോട്ടുകളും  പേപ്പറിൽ പ്രിൻറ്​ ചെയ്​ത നോട്ടുകളും കണ്ടെടുത്തു.  നോട്ട്​ അച്ചടിക്കുന്ന  കളർ ഫോ​േട്ടാസ്​റ്റാറ്റ്​ പ്രിൻറർ മെഷീൻ, ലാപ്​​ടോപ്​​, ​േബാണ്ട്​ പേപ്പർ, സ്​കാനർ, കട്ടർ  ഉൾപ്പെടെയുളള സാമഗ്രികളും വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്​.  

Tags:    
News Summary - fake notes: youth congress want to uapa act against yuva morcha leader ragesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.