എരുമപ്പെട്ടി (തൃശൂർ): കടങ്ങോട് ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളക്കെതിരെ പ്രചാരണം ന ടത്തിയ കേസിൽ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. കോൺഗ്രസ് കടങ്ങോട് മണ്ഡലം പ്രസിഡൻറ് വെള്ളറക്കാട് പാറക്കൽപീടികയിൽ വീട്ടിൽ പി.കെ. സുലൈമാൻ (53), കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കടങ്ങോട് സ്വാമിപ്പടി ചേനംപറമ്പിൽ വീട്ടിൽ സി.വി. മുത്തു എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
അന്തർസംസ്ഥാന തൊഴിലാളി സ്ത്രീയുടെയും കുട്ടികളുടെയും സ്വകാര്യതക്ക് ഭംഗം വരുത്തുംവിധം ദൃശ്യങ്ങൾ പകർത്തി സമൂഹ അടുക്കള പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിച്ചുള്ള ദൃശ്യങ്ങൾ ചേർത്ത് ഫേസ്ബുക് വഴി പ്രചരിപ്പിച്ചുവെന്ന കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമണി രാജെൻറ പരാതിയിലാണ് കേസെടുത്തത്. ഇരുവരെയും പിന്നീട് ജാമ്യത്തിൽവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.