ടെലിഗ്രാമിൽ പാർട് ടൈം ജോലി വാഗ്ദാനം; നാവിക ഉദ്യോഗസ്ഥന് 17.30 ലക്ഷം നഷ്ടം
കണ്ണൂർ: ടെലിഗ്രാമിൽ പാർട് ടൈമായി ഓൺലൈൻ വഴി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന സന്ദേശം കണ്ട് പണം നൽകിയ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥന് 17,30,300 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഉദ്യോഗസ്ഥനെ തട്ടിപ്പിന് ഇരയാക്കിയത്.
മറ്റൊരു പരാതിയിൽ എടക്കാട് സ്വദേശിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 39,100 രൂപ നഷ്ടപ്പെട്ടു. എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്യാതിരിക്കുന്നതിനായി കെ.വൈ.സി വെരിഫിക്കേഷൻ ചെയ്യണം എന്ന് ഫോണിൽ ലിങ്ക് സഹിതം സന്ദേശം വരികയും അതനുസരിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്ത് നെറ്റ് ബാങ്കിങ് യൂസർ നെയിം, പാസ് വേഡ് എന്നിവയും ഒ.ടി.പിയും നൽകിയതിലൂടെയാണ് യുവാവിന് തന്റെ ബാങ്ക് അക്കൗണ്ടിൽനിന്നും 39,100 രൂപ നഷ്ടപ്പെട്ടത്.
ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം നൽകുകയോ, കെ.വൈ.സി വെരിഫിക്കേഷനായി വിശ്വാസ യോഗ്യമായതല്ലാത്ത ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു.
ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യാവുന്നതോ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.