മുക്കുപ്പണ്ടം പണയംവെച്ച് കോടികൾ വെട്ടിച്ച മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം: അയിരൂപ്പാറ ഫാർമേഴ്സ് സഹകരണ ബാങ്കിൽ മുക്കുപ്പണ്ടം പണയംവെച്ച് കോടികൾ വെട്ടിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതി റീനയെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. റീനയുടെ ബന്ധുക്കളും പോത്തൻകോട് സ്വദേശികളായ ഷീബ, ഷീജ എന്നിവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.  

ചെങ്കോട്ടുകോണം, പോത്തൻകോട് ബ്രാഞ്ചുകളിൽ നിന്ന് നാലര കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും 68 തവണ മുക്കുപ്പണ്ടം പണയം വെച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. സ്വർണം മുക്കുപ്പണ്ടമാണെന്ന് കണ്ടെത്താൻ സാധിക്കാത്തതിനെ കുറിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണം. 

Tags:    
News Summary - Fake Gold Loan Case: Prime Accuse Reena Arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.