തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി. 34 വർഷം പഴക്കമുള്ള കേസിന്റെ വിചാരണ അടിയന്തരമായി നടത്താൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഒന്നാംപ്രതി കോടതിയിലെ മുൻ ക്ലർക്ക് ജോസും കോടതിയിലെത്തിയിരുന്നു.
കേസ് എം.പി-എം.എൽ.എ കോടതിയുടെ പരിധിയിൽ വരുന്നതാണെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പെറ്റീഷൻ നൽകാൻ കോടതി നിർദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശമുണ്ടെന്ന് കോടതി പരാമർശിച്ചു.
ലഹരിക്കേസിൽ അറസ്റ്റിലായ വിദേശ പൗരനെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നാണ് കേസ്. 18 വർഷമായി കേസ് നിശ്ചലാവസ്ഥയിലായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ 1990 ഏപ്രില്‍ നാലിന് പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍, തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്.
തുടർന്ന് ഇത് വ്യാജ തൊണ്ടിയാണെന്നുള്ള വാദം കണക്കിലെടുത്ത കോടതി, വിദേശിയെ വെറുതെവിട്ടു. എന്നാൽ 1994ല്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.