Posted On
date_range Updated On
date_range വ്യാജരേഖ വിവാദം; വൈദിക സമിതി യോഗം ഇന്ന് വൈകുന്നേരം
കൊച്ചി: എറണാകുളം അങ്കമാലി രൂപതയിലെ വ്യജരേഖ വിവാദവുമായി ബന്ധപ്പെട്ട് അടിയന്തര വൈദിക സമിതി യോഗം ഇന്ന് വൈകീട്ട് നാലിന് ചേരും.
വൈദികരുടെ ആവശ്യപ്രകാരമാണ് അഡ്മിനിസ്ട്രേറ്റര്‍ യോഗം വിളിച്ചത്. പരാതിക്കാരനായ കാക്കനാട് മൗണ്ട് സെൻറ് തോമസിലെ ഇൻറർനെറ്റ് മിഷെൻറ എക്‌സിക്യൂട്ടിവ് ഡറക്ടര്‍ ജോബി മാപ്രകാവലിനെ പുറത്താക്കണമെന്നാണ് വൈദികരുടെ ആവശ്യം.
സീറോ മലബാര്‍ സഭയുടെ ഉന്നതാധികാരി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖ ചമച്ചെന്ന പരാതിയിൽ സഭയുടെ മുൻ വക്താവും സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററുമായ ഫാ. പോൾ തേലക്കാട്ടിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.