ഫൈസല്‍ വധം: പ്രതികളെ ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളെ ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞു. ഫൈസലിന്‍െറ വയറിന് കുത്തിയതെന്ന് പറയപ്പെടുന്ന തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), സംഭവത്തിലെ പ്രധാന സൂത്രധാരന്‍ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍ (47) എന്നിവരെയാണ് വ്യാഴാഴ്ച വൈകീട്ട് നാലോടെ തിരൂര്‍ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിഞ്ഞത്. കൊലപാതകം നേരില്‍ കണ്ട ആറ് ദൃക്സാക്ഷികളും ബിബിനെ തിരിച്ചറിഞ്ഞു. മൂന്ന് പേരാണ് നാരായണനെ തിരിച്ചറിയാനത്തെിയിരുന്നത്.
കൃത്യം നടത്തുന്നതിന് മുമ്പ് പലതവണ കൊടിഞ്ഞിയിലത്തെിയ നാരായണനെ സംഭവം നടന്നതിന് തലേന്ന് കൊലയാളി സംഘത്തോടൊപ്പം വിവിധ സ്ഥലങ്ങളില്‍ കണ്ടവരാണ് തിരിച്ചറിഞ്ഞത്. ഇവരെ തിരിച്ചറിഞ്ഞതോടെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങിയശേഷം കൊടിഞ്ഞി, തിരൂര്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുവരും.
കൃത്യത്തില്‍ പങ്കെടുത്ത തിരൂര്‍ മംഗലം പുല്ലാണി കരാട്ടുകടവ് സ്വദേശി കണക്കന്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയേങ്കാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ്കുമാര്‍ എന്ന കുട്ടാപ്പു (25) എന്നിവരെ ദൃക്സാക്ഷികള്‍ നേരത്തേ തിരിച്ചറിഞ്ഞിരുന്നു.

 

Tags:    
News Summary - faisal murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.