ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവം; രണ്ടുപേർ അറസ്​റ്റിൽ

ആര്യനാട്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ. വെള ്ളനാട് ചക്കിപ്പാറ ഷൈൻ നിവാസിൽ ജസ്​റ്റിൻ ലാസർ (32), ആര്യനാട് പുനലാൽ കുറക്കോട് ബിബിൻ ഭവനിൽ ജോയി എന്ന സാംജിരാജ് (38) എന ്നിവരെയാണ് ആര്യനാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്. ചക്കിപ്പാറ സൈമൺ റോഡിൽ പുതിയ അംഗൻവാടി കെട്ടിടത്തിന് സമീപമുള്ള കെട്ടിടത്തിൽ ഒളിവിൽ കഴിയവേയാണ് ജസ്​റ്റിൽ ലാസർ പിടിയിലായത്.

സംഭവത്തെകുറിച്ച്​ പൊലീസ് പറയുന്നതിങ്ങനെ; ജസ് ​റ്റിൻ ലാസർ ഫേസ്​ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു. ഒരുവർഷത്തോളം ഇത് തുടർന്നു. ഇതിനിടെ കഴിഞ്ഞ 15ന് രാത്രി 11.30ഓടെ ജോലിസ്ഥലത്തേക്ക് പോകാനായി തിരുവനന്തപുരം റെയിൽവേ സ്​റ്റേഷനിൽ നിൽക്കുകയായിരുന്ന യുവതിയെ ജസ്​റ്റിൻ ഫോണിൽ വിളിച്ച് ഇനിമുതൽ ജോലിക്കുപോകണ്ടെന്നും ഒരുമിച്ചുജീവിക്കാമെന്നും പറഞ്ഞു. തുടർന്ന് ബൈക്കിൽ റെയിൽവേ സ്​റ്റേഷനിലെത്തിയ ജസ്​റ്റിൻ യുവതിയെ വെള്ളനാട് പഞ്ചായത്തിലെ വിജനമായ സ്ഥലത്തെ ആള്‍ താമസമില്ലാത്ത വീട്ടിലെത്തിച്ചു. ഇവിടെനിന്നാണ് പ്രതികൾ കൂട്ടമായി യുവതിയെ പീഡിപ്പിച്ചത്. പുറത്തറിയിച്ചാൽ കൊല്ലുമെന്ന് പറഞ്ഞ് പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി.

തുടർന്ന് ജോലിസ്ഥലത്തേക്ക് തിരിച്ചുപോയ യുവതിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സതേടി. തുടർന്നാണ് പീഡനം നടന്ന വിവരം യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. തമ്പാനൂർ പൊലീ​െസത്തി വിവരങ്ങൾ അന്വേഷിച്ചശേഷം കേസ് ആര്യനാട് പൊലീസിന്​ കൈമാറി. പ്രതികൾ ചക്കിപ്പാറ പ്രദേശത്ത് മദ്യവും മറ്റ്​ ലഹരി ഉൽപന്നങ്ങളും വിതരണം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ആര്യനാട് എസ്.എച്ച്.ഒ ബി. അനിൽകുമാറി​​​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.


വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ്​ അറസ്​റ്റിൽ
പേരൂർക്കട: വിവാഹവാഗ്ദാനം നൽകി അരൂർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ. നെടുമങ്ങാട് പുല്ലുവിളാകത്ത് വീട്ടിൽ സഞ്ജുവിനെയാണ് (35) അരൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത്. അരൂർ സ്വദേശിയായ യുവതി വനിത കമീഷന്​ നൽകിയ പരാതിയിൽ വനിത കമീഷ​​​െൻറ നിർദേശപ്രകാരമാണ് കേസെടുത്തത്. ഭർത്താവ് മരിച്ച യുവതിയെ പ്രണയംനടിച്ച് വലയിലാക്കി അരൂരിലും ബംഗളൂരുവിലും കൊണ്ടുപോയി നിരവധിതവണ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. മുമ്പും നിരവധി യുവതികളെ ഇയാൾ പീഡിപ്പിച്ചിട്ടുള്ളതായി ചോദ്യംചെയ്യലിൽ വ്യക്തമായി. സഞ്ചു വാടകക്ക്​ താമസിച്ചിരുന്ന വട്ടിയൂർക്കാവ് സൂര്യ നഗർ ഹൗസ് നമ്പർ 94ൽ അരൂർ പൊലീസ് പരിശോധന നടത്തി. ഇയാളുടെ കമ്പ്യൂട്ടറിൽനിന്ന് യുവതികളെ ബ്ലാക് മെയിൽ ചെയ്യുന്നതിന്​ കരുതിയ ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

Tags:    
News Summary - facebook rape- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.