തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വര്‍ക്കല എം.എല്‍.എ അഡ്വ. വി. ജോയ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കി. ഫേസ്ബുക്കിലൂടെ തന്നെ ചിലര്‍ അപകീര്‍ത്തിപ്പെടുത്തുന്നെന്ന് ജോയ് പരാതിയില്‍ പറയുന്നു. Adv V Joy MLA എന്ന ഒൗദ്യോഗിക ഫേസ്ബുക് പേജിന് ബദലായി വ്യാജ അക്കൗണ്ട് നിര്‍മിച്ചു.
അതിലൂടെ അശ്ളീല കമന്‍റുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നു. ഇതു തന്‍െറ സത്പേരിനെയും പ്രവൃത്തികളെയും കളങ്കപ്പെടുത്തുന്നതായും ജോയ് പരാതിയില്‍ പറയുന്നു. പരാതി ഹൈടെക് സെല്ലിന് കൈമാറി അന്വേഷണം കാര്യക്ഷമമാക്കുമെന്ന് പൊലീസ് മേധാവിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.