തൃശൂർ: കോടാലിയില്‍ ഗ്യാസ് സ്റ്റൗ റിപ്പയറിങ് സ്ഥാപനത്തിൽ സ്ഫോടനം. കോടാലി കപ്പേള ജങ്ഷനിലെ മജീദ് സ്റ്റോഴ്സിലാണ് ബുധനാഴ്ച രാവിലെ പത്തരയോടെ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായത്. ഗ്യാസ് സ്റ്റൗ റിപ്പയര്‍ ചെയ്ത ശേഷം കത്തിച്ചുനോക്കുന്നതിനിടെ പാചക വാതകം ചോര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് പറയുന്നു.
കടയിലുണ്ടായിരുന്ന ജീവനക്കാരി തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ തുടര്‍ന്ന് അവർ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്നാണ് പൊട്ടിത്തെറിയുണ്ടായത്. കടയില്‍ ആറ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതില്‍ നാലെണ്ണം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തൃശൂര്‍, ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളില്‍ ന്ന്‌ന് മൂന്നു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.