Posted On
date_range Updated On
date_range സംസ്ഥാനത്ത് ജൂൺ 16 വരെ കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 16 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കാണ് സാധ്യത. പാലക്കാട്, വയനാട് ഒഴികെ 12 ജില്ലകളിൽ ഞായറാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
15ന് ഇടുക്കി, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും 16ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ 16വരെ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.