യാത്രക്കാർ ശ്രദ്ധിക്കുക! കേരളത്തിൽ ഇന്ന് ട്രെയിനുകൾ കൂട്ടത്തോടെ വൈകും

തിരുവനന്തപുരം: കളമശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ഇന്ന് ട്രെയിനുകൾ കൂട്ടത്തോടെ വൈകുമെന്ന് റെയിൽവേ അറിയിച്ചു. കെ.എസ്.ആർ ബെംഗളൂരു വന്ദേഭാരതിന്റെ യാത്ര ഭാഗികമായി റദ്ദാക്കി. നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിൻ ഒന്നരമണിക്കൂർ വൈകി ഓടുകയും ചെയ്യും.

കെ.എസ്.ആർ ബെംഗളൂരു - എറണാകുളം ജങ്ഷൻ വന്ദേഭാരത് (26651) ചൊവ്വാഴ്ച തൃശൂരിൽ യാത്രാവസാനിപ്പിക്കും. എറണാകുളത്തിന് പകരം തൃശ്ശൂരിൽ നിന്നാകും (26652) മടക്കയാത്ര ആരംഭിക്കുക.

എറണാകുളത്ത്നിന്ന് ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ട എറണാകുളം ജങ്ഷൻ - ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ​ (12617) ഒന്നരമണിക്കൂർ വൈകി ഉച്ചയ്ക്ക് 2.55ന് പുറപ്പെടും. എട്ട് ട്രെയിനുകൾ വിവിധ ഇടങ്ങളിൽ പിടിച്ചിടുന്നത് മൂലം യാത്രാമധ്യേ വൈകിയോടും.

​ഇന്ന് ​വൈകിയോടുന്ന ട്രെയിനുകൾ

​16649 മംഗളൂരു - കന്യാകുമാരി പരശുറാം എക്സ്പ്രസ് - 1.15 മണിക്കൂർ

​16346 തിരുവനന്തപുരം - ലോക്മാന്യ തിലക് നേത്രാവതി എക്സ്പ്രസ് -1. 20 മണിക്കൂർ

​ 22642 ഷാലിമാർ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് -50 മിനിട്ട്

20924 ഗാന്ധിധാം - തിരുനെൽവേലി എക്സ്പ്രസ് -45 മിനിട്ട്

​ 19577 തിരുനെൽവേലി - ജാംനഗർ എക്സ്പ്രസ്-40 മിനിട്ട്

​ 22504 ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസ്-25 മിനിട്ട്

​12201 ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് ഗരീബ്‌ രഥ് എക്സ്പ്രസ്-25 മിനിട്ട്

​ 56317 ഗുരുവായൂർ - എറണാകുളം പാസഞ്ചർ -15 മിനിട്ട്

Tags:    
News Summary - Trains to be delayed across Kerala today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.