ഇന്നലെ രാത്രി നാട്ടിലെത്തിയ പ്രവാസി വീട്ടിലെ കുളത്തിൽ മുങ്ങിമരിച്ചു

തൃത്താല: അവധിക്ക് നാട്ടിലെത്തിയ പ്രവാസി മുങ്ങിമരിച്ചു. പാലക്കാട് തൃത്താല ഉള്ളന്നൂരിൽ തച്ചറകുന്നത്ത് അലിയുടെ മകൻ അനസാണ് (38) മരിച്ചത്. വീട്ടിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം.

ഞായറാഴ്ച നടക്കുന്ന ചെറിയമ്മയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കടുക്കാൻ വെള്ളിയാഴ്ച രാത്രിയാണ് അനസ് കുടുംബത്തോടപ്പം ഖത്തറിൽ നിന്നെത്തിയത്. ശനിയാഴ്ച രാവിലെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

ഖത്തർ കെ.എം.സി.സി തൃത്താല മണ്ഡലം കമ്മറ്റി അംഗമായിരുന്നു. ഭാര്യ: റഹീദ. എട്ട് മാസം പ്രായമുള്ള റസൽ മകൻ. മാതാവ്: ജമീല (റിട്ട. അധ്യാപിക). 

Tags:    
News Summary - Expatriate who returned home for vacation drowns in pool at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.