എക്​സിറ്റ്​ പോളുകൾ തെറ്റെന്ന്​ ശശി തരൂർ

തിരുവനന്തപുരം: എക്​സിറ്റ്​ പോളുകൾ തെറ്റാണെന്ന്​ കോൺഗ്രസ്​ നേതാവ്​ ശശി തരൂർ. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി. എ മുന്നണി തെരഞ്ഞെടുപ്പിൽ വിജയം കൊയ്യുമെന്ന്​ എക്​സിറ്റ്​ പോൾ ഫലം വന്നതിനു പിന്നാലെയാണ്​ എക്​സിറ്റ്​ പോളു ക​െള തള്ളിപ്പറഞ്ഞ്​ കോൺഗ്രസ്​ സ്​ഥാനാർഥി രംഗത്തെത്തിയത്​.

എക്​സിറ്റ്​ പോളുകളെല്ലാം തെറ്റാണെന്നാണ്​ എൻെറ വിശ്വാസം. കഴിഞ്ഞ ആഴ്​ചയിലാണ്​ ആസ്​ട്രേലിയയിലെ തെരഞ്ഞെടുപ്പ്​ ഫലം വന്നത്​. 56 ഓളം എക്​സിറ്റ്​ പോളുകൾ തെറ്റാണെന്നാണ്​ ഈ ഫലം തെളിയിച്ചത്​. സർവേക്കാർ സർക്കാറിൽ നിന്നുള്ളവരാണെന്ന്​ കരുതി ഇന്ത്യയിൽ പലരും സർവേ നടത്തിയ​വ​േരാട്​ യാഥാർഥ്യം പറയാനിടയില്ല. നമുക്ക്​ യഥാർഥ ഫലത്തിനായി 23 വരെ കാത്തിരിക്കം - ശശി തരൂർ ട്വീറ്റ്​ ​െചയ്​തു.

അഭിപ്രായ വോ​ട്ടെടുപ്പ്​, എക്​സിറ്റ്​ പോൾ ഫലങ്ങളെ അസ്​ഥാനത്താക്കി ആസ്​ട്രേലിയൻ പൊതുതെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസൺ അപ്രതീക്ഷിത വിജയം നേടിയത്​ ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിൻെറ ട്വീറ്റ്​.

ഇന്ത്യയിൽ ഇന്നലെ പുറത്തിറങ്ങിയ എക്​സിറ്റ്​ പോൾ ഫലം ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്ക്​ മികച്ച വിജയം നൽകു​െമന്നാണ്​ പ്രവചിച്ചിരിക്കുന്നത്​. 543ൽ 302 സീറ്റുകൾ എൻ.ഡി.എ നേടുമെന്നും യു.പി.എ 122 സീറ്റുകൾ നേടു​െമന്നും പറഞ്ഞ സർവേകൾ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട്​ തുറക്കുമെന്നും കൂട്ടിച്ചേർത്തിരുന്നു. ശശി തരൂരിൻെറ മണ്ഡലമായ തിരുവനന്തപുരത്ത്​ താമര വിരിയു​െമന്നാണ്​ പോൾ പ്രവചനം.

Tags:    
News Summary - "Exit Polls Are All Wrong," Says Shashi Tharoor - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.