ലഹരികേസിൽ പത്ത്‌ പ്രതികൾക്ക്‌ 15 വർഷം തടവും രണ്ട്‌ ലക്ഷം രൂപ വീതം പിഴയും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ നിലവിൽ വന്ന ശേഷം ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ പത്ത്‌ പ്രതികൾക്ക്‌ 15 വർഷം തടവും രണ്ട്‌ ലക്ഷം രൂപ വീതം പിഴയും വിധിച്ചു. 2021 സെപ്റ്റംബർ 17ന്‌ നിലമ്പൂർ കൂറ്റമ്പാറയിൽ വെച്ച്‌ 182 കിലോ കഞ്ചാവ്‌, ഒരു കിലോ ഹാഷിഷ്‌ ഓയിൽ എന്നിവ പിടിച്ച കേസിലാണ്‌ മഞ്ചേരി സ്പെഷ്യൽ എൻ.ഡി.പി.എസ്‌‌ കോടതി ശിക്ഷ വിധിച്ചത്‌.

സംഭവ സ്ഥലത്തിവെച്ച്‌ നാലുപേരെ അറസ്റ്റ്‌ ചെയ്ത കേസിൽ, ഉത്തരമേഖലാ എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പതിനൊന്ന് പ്രതികളെ കണ്ടെത്തിയത്‌. ഇതിൽ പത്ത്‌ പ്രതികളുടെ വിചാരണയാണ്‌ പൂർത്തിയായി ശിക്ഷ വിധിച്ചത്‌. ഈ അടുത്ത്‌ പിടിയിലായ രണ്ടാം പ്രതിയുടെ വിചാരണ ഉടൻ ആരംഭിക്കും.

ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ മയക്കുമരുന്ന് ആന്ധ്രയിൽ നിന്നാണ്‌ കടത്തിക്കൊണ്ടുവന്നത്‌ എന്ന് തെളിഞ്ഞിരുന്നു. ഈ കൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും നിയമത്തിന്‌ മുന്നിലെത്തിക്കാൻ ക്രൈംബ്രാഞ്ചിന്‌ കഴിഞ്ഞു. മയക്കുമരുന്നിന്റെ വേര്‌ തേടിപ്പോയി പ്രതികളെ കണ്ടെത്തുകയും കടുത്ത ശിക്ഷ വാങ്ങിനൽകുകയും ചെയ്ത എക്സൈസ് ക്രൈംബ്രാഞ്ച്‌ സംഘത്തെ മന്ത്രി എം.ബി രാജേഷ്‌ അഭിനന്ദിച്ചു. 

Tags:    
News Summary - Excise Crime Branch looking for the root of drug addiction, 15 years imprisonment and fine to 10 accused in first case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.