ശ്വാനസേനയിലെ മികവ്​: ​പുരസ്കാരങ്ങൾ സമ്മാനിച്ചു

തിരുവനന്തപുരം: കേരള പൊലീസിന്‍റെ കെ9 സ്​ക്വാഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച പൊലീസ്​​ നായ്ക്കൾക്കും അവയുടെ ചുമതലക്കാർക്കും മെഡൽ ഓഫ് എക്സലൻസ്​ പുരസ്​കാരങ്ങൾ ഡി.ജി.പി അനിൽകാന്ത് വിതരണം ചെയ്തു. 2021 ഏപ്രിൽമുതൽ ഈ വർഷം മാർച്ചുവരെ വിവിധ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച 10 പൊലീസ്​ നായ്ക്കൾക്കും അവയുടെ ഹാൻഡ​ലർമാർക്കുമാണ് മെഡലുകളും സർട്ടിഫിക്കറ്റും നൽകിയത്​.

ആലപ്പുഴ കെ9 യൂനിറ്റിലെ സച്ചിൻ, കോട്ടയം ജില്ലയിലെ ബെയ്​ലി, ചേതക്, തൃശൂർ സിറ്റിയിലെ ജിപ്സി, തൃശൂർ റൂറൽ ഡോഗ് സ്​ക്വാഡിലെ റാണ, സ്റ്റെല്ല, പാലക്കാട് ജില്ലയിലെ റോക്കി, മലപ്പുറത്തെ ബ്രൂട്ടസ്​, കോഴിക്കോട് റൂറൽ ബാലുശ്ശേരി കെ9 യൂനിറ്റിലെ രാഖി, കാസർകോട്​ ജില്ലയിലെ ടൈസൺ എന്നീ പൊലീസ്​ നായ്ക്കളാണ് സംസ്ഥാന പൊലീസ്​ മേധാവിയിൽനിന്ന് മെഡൽ സ്വീകരിച്ചത്.

ആലപ്പുഴ കെ9 യൂനിറ്റിലെ സി.പി.ഒമാരായ ശ്രീകാന്ത്.എസ്​, നിഥിൻ പ്രഭാഷ്, കോട്ടയം കെ9 യൂനിറ്റിലെ എ.എസ്​.ഐ ആൻറണി.ടി.എം, എസ്​.സി.പി.ഒമാരായ സജികുമാർ.എസ്​, ബിനോയ്.കെ.പി, ജോസഫ്.വി.ജെ എന്നിവർ ഡോഗ് ഹാൻഡ്​ലേഴ്സിനുള്ള മെഡൽ ഓഫ് എക്സലൻസ്​ സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.



Tags:    
News Summary - Excellence in Dog Squad: Awarded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.