ഇ.ഡി റെയ്ഡ്: പ​രി​ശോ​ധ​ന 5.15 മ​ണി​ക്കൂ​ർ, ഒന്നും ലഭിക്കാതെ കൂവൽ കേട്ട് മടക്കം

ക​ണ്ണൂ​ർ: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്റെ പി​ണ​റാ​യി പാ​ണ്ട്യാ​ല​മു​ക്കി​ലെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ന​ട​ത്തി​യ​ത് 5.15 മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശോ​ധ​ന. ബു​ധ​നാ​ഴ്ച രാ​വി​ലെ 7.50ഓ​ടെ​യാ​ണ് ഇ.​ഡി അ​സി. ഡ​യ​റ​ക്ട​ർ പ്ര​ശാ​ന്ത് സൗ​ഭ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ണ​റാ​യി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.

അ​സി. എ​ൻ​ഫോ​ഴ്‌​സ്മെൻറ് ഓ​ഫി​സ​ർ​മാ​രാ​യ ചി​രാ​ഗ് യാ​ദ​വ്, ത​രു​ൺ​കു​മാ​ർ ബ​ച്ച​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. സാ​ക്ഷി​ക​ളാ​യി സ്‌​റ്റേ​റ്റ് ബാ​ങ്ക് കോ​ഴി​ക്കോ​ട് ജ​വ​ഹ​ർ ന​ഗ​ർ കോ​ള​നി ബ്രാ​ഞ്ച് മാ​നേ​ജ​ർ സി. ​ഷീ​ബ, ബാ​ങ്കി​ന്റെ കോ​ഴി​ക്കോ​ട് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സ് അ​സി. മാ​നേ​ജ​ർ അ​ഭി​ഷേ​ക് നിം​ബാ​ദ്ക​ർ എ​ന്നി​വ​ര​ട​ക്കം ആ​റു​പേ​രാ​ണ് പ​രി​ശോ​ധ​ന​ക്കു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു വ​നി​ത​ക​ള​ട​ക്കം ആ​റ് സി.​ആ​ർ.​പി.​എ​ഫ് അം​ഗ​ങ്ങ​ളും ഇ.​ഡി​ക്കൊ​പ്പ​മെ​ത്തി​യി​രു​ന്നു. ഈ​സ​മ​യം പി​ണ​റാ​യി വി​ജ​യ​ന്റെ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​രും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പി​ണ​റാ​യി സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി. ​ന​ന്ദ​ന​ൻ, കെ​യ​ർ ടേ​ക്ക​ർ നാ​ണു, എം. ​ഷാ​ജി എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ട് തു​റ​ന്ന് ഇ.​ഡി സം​ഘം അ​ക​ത്തു​ക​യ​റി​യ​ത്. 8.30ന് ​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

പ​രി​ശോ​ധ​ന​ക്കി​ടെ നാ​ണു​വി​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഉ​ച്ച 1.50ഓ​ടെ​യാ​ണ് പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് കു​റ്റ​ക​ര​മാ​യ ഒ​രു​രേ​ഖ​യോ ഉ​പ​ക​ര​ണ​ങ്ങ​ളോ ക​ണ്ടെ​ത്തു​ക​യോ പി​ടി​ച്ചെ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഇ.​ഡി ഉ​ദ്യോ​​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യ സി.​പി.​എം നേ​താ​ക്ക​ൾ​ക്ക് എ​ഴു​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ബാ​ഗു​ക​ളും പ്രി​ൻ​റ​റു​മു​ൾ​പ്പെ​ടെ കൊ​ണ്ടു​വ​ന്ന സാ​ധ​ന​ങ്ങ​ൾ പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ പു​റ​ത്തെ​ത്തി​ച്ചു. ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് വീ​ടി​നു പു​റ​ത്ത് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രു​ടെ വ​ലി​യ​കൂ​ട്ടം ത​ന്നെ എ​ത്തി​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​യും കൂ​ക്കി​വി​ളി​ക​ളു​മാ​യി അവർ നി​ല​യു​റ​പ്പി​ച്ച​തോ​ടെ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ പി. ​നി​ധി​ൻ രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ന​ത്ത പൊ​ലീ​സ് കാ​വ​ലൊ​രു​ക്കി​.

പിണറായിയിൽ കനത്ത പ്രതിഷേധം

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്റെ പാ​ണ്ട്യാ​ല​മു​ക്കി​ലെ വീ​ട്ടി​ല്‍ ഇ.​ഡി റെ​യ്ഡ് തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രെ​ത്തി. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി പ്ര​ക​ട​ന​മാ​യെ​ത്തി​യ പ്ര​വ​ര്‍ത്ത​ക​ര്‍ വീ​ടി​ന്റെ ഗേ​റ്റി​ന് മു​ന്നി​ല്‍നി​ന്ന് ഇ.​ഡി​ക്കെ​തി​രെ അ​തി​ശ​ക്ത​മാ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ‘ഇ​റ​ങ്ങി​വാ​ടാ തെ​മ്മാ​ടി​ക​ളേ, തെ​മ്മാ​ടി​ത്തം കാ​ണി​ച്ചെ​ന്നാ​ല്‍ അ​ടി​ച്ച് ഞ​ങ്ങ​ള്‍ മു​ട്ടു​മു​റി​ക്കും, ഇ.​ഡി ഗോ ​ബാ​ക്ക്, ആ​രാ​ടാ ഈ ​ഇ.​ഡി’ തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് പ്ര​വ​ര്‍ത്ത​ക​ര്‍ മു​ഴ​ക്കി​യ​ത്. പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ആ​ദ്യം സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ജ​യ​രാ​ജ​നും പി​റ​കെ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷും സ്ഥ​ല​ത്തെ​ത്തി.

എം.​വി. ജ​യ​രാ​ജ​ൻ, വി.​കെ. സ​നോ​ജ് എം.​എ​ല്‍.​എ, വി. ​ശി​വ​ദാ​സ​ൻ എം.​പി, ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​കെ. ശൈ​ല​ജ, പി.​കെ. ശ്രീ​മ​തി, ക​ണ്ണൂ​ര്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​നോ​യ് കു​ര്യ​ന്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി. പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ച​ശേ​ഷം വീ​ടി​ന് മു​ന്നി​ൽ ത​മ്പ​ടി​ച്ച സ്‌​ത്രീ​ക​ള​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ നേ​താ​ക്ക​ളു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ഓ​ല​യ​മ്പ​ല​ത്തേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി. വി.​ഡി-​മോ​ദി കൂ​ട്ടു​കെ​ട്ടാ​ണ് പ​രി​ശോ​ധ​ന​ക്ക് പി​ന്നി​ലെ​ന്ന് ബാ​ന​ര്‍ ഉ​യ​ര്‍ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പ​രി​ശോ​ധ​ന​ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് വ​ൻ പൊ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മൈ​ക്ക് കെ​ട്ടി​യ ജീ​പ്പി​ൽ അ​നൗ​ൺ​സ്മെൻറി​ലൂ​ടെ നേ​താ​ക്ക​ൾ പ്ര​വ​ർ​ത്ത​ക​രെ ശാ​ന്ത​രാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​സ​ഭ്യ​വ​ർ​ഷ​വും കൂ​കി​വി​ളി​യും രൂ​ക്ഷ​മാ​യി​രു​ന്നു.

Tags:    
News Summary - Ex-Kerala Chief Minister Pinarayi Vijayan's House Raided By Probe Agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.