പാലക്കാട്: വിഴിഞ്ഞം തുറമുഖത്തിന്റെ കമീഷനിങ് വേളയിൽ വികസനത്തിനായി ‘കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുനില്ക്കണ’മെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് താൻ നന്ദി പറഞ്ഞപ്പോൾ അദ്ദേഹം മറുപടി ചിരിയിലൊതുക്കിയെന്നും അതിന്റെ അർഥം എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളത്തില്‍ യാത്രയാക്കാൻ പോയപ്പോൾ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞപ്പോഴാണ് ചിരിയിലൊതുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ല തല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രം സംസ്ഥാനത്തിന് സഹായം നല്‍കുന്നില്ല. ഇക്കാര്യം നരേന്ദ്ര മോദിക്ക് അറിയാകുന്നതിനാലാകും ചിരിച്ചത്. എന്നാൽ, പ്രതിസന്ധികളിലും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയിട്ടുണ്ട്.
കേന്ദ്രത്തിന്റെ ശ്വാസം മുട്ടിക്കുന്ന നടപടിയുണ്ടായിട്ടും പിടിച്ചുനില്ക്കാന് കഴിഞ്ഞത് തനത് വരുമാനം വര്‍ധിപ്പിച്ചതിനാലാണ്. കടം വര്‍ധിച്ചെന്ന പ്രതീതി ചിലർ സൃഷ്ടിക്കുന്നുണ്ട്. വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രവിഹിതം കുറയുകയും സംസ്ഥാന വിഹിതം കൂടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.