Posted On
date_range Updated On
date_range കേന്ദ്രമന്ത്രിയുടെ വാഹനത്തെ മറികടക്കാൻ ശ്രമിച്ച കാർ പൊലീസ് വാഹനത്തിലിടിച്ചു
പന്തളം: കേന്ദ്രമന്ത്രിയുടെ വാഹനത്തെ മറികടക്കാൻ ശ്രമിച്ച കാർ അകമ്പടി സേവിച്ച പൊലീസ് വാഹനത്തിലിടിച്ചു. കാർ യാത്രക്കാരൻ കസ്റ്റഡിയിൽ. ചെങ്ങന്നൂരിൽ ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയുടെ തെരഞ്ഞെടുപ്പ് കൺെവൻഷൻ ഉദ്ഘാടനം ചെയ്യാൻ പോയ കേന്ദ്രമാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറിെൻറ വാഹനത്തെ മറികടക്കാൻ ശ്രമിച്ച പന്തളം ചേരിക്കൽ ചെറുമല പാലനിൽക്കുന്നതിൽ വടക്കേതിൽ ലെനിൻ മുരളിയാണ് (24) പൊലീസ് കസ്റ്റഡിയിലായത്. ഞായറാഴ്ച വൈകീട്ട് 3.45ഒാടെ കുളനട ജങ്ഷനിലായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.