തിരുവനന്തപുരം: എറണാകുളത്ത് എൽദോ എബ്രഹാം എം.എൽ.എ അടക്കം സി.പി.െഎ നേതാക്കളെ പൊല ീസ് മർദിച്ച സംഭവത്തിൽ മന്ത്രിസഭയിലും തർക്കം. കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സി. പി.െഎ മന്ത്രിമാർ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു. സമരം അക്രമത്തിലേക്ക് എത്ത ിയാൽ ഭരണപക്ഷവും പ്രതിപക്ഷവും നോക്കാതെ അടിച്ചെന്നിരിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ പ്രതികരിച്ചത് സി.പി.െഎ മന്ത്രിമാരെ ചൊടിപ്പിച്ചു.
ആരേയും അടിക്കാമെന്നാണോ എന്നായി സുനിൽകുമാറും പി. തിലോത്തമനും. ഇതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ എറണാകുളം കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടുന്ന മുറക്ക് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി വിഷയം അവസാനിപ്പിക്കുകയായിരുന്നു.
സി.പി.െഎയുടെ വികാരം ഇ. ചന്ദ്രശേഖരെൻറ നേതൃത്വത്തിലാണ് മന്ത്രിസഭയിൽ അവതരിപ്പിച്ചത്. എം.എൽ.എയെയും ജില്ല സെക്രട്ടറിയേയും പൊലീസിന് അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ലാത്തിച്ചാർജ് നടത്തിയത് സായുധ സേനയോ കേന്ദ്ര സേനയോ അല്ലല്ലോയെന്നും അദ്ദേഹം പ്രതികരിച്ചു. ലാത്തിച്ചാർജ് ഒഴിവാക്കാമെന്ന അഭിപ്രായം പല മന്ത്രിമാരും പ്രകടിപ്പിച്ചു.
ചൊവ്വാഴ്ച റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ക്ലിഫ് ഹൗസിലെത്തി പാർട്ടിയുടെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ സാന്നിധ്യത്തിൽ സി.പി.െഎ മന്ത്രിമാർ യോഗം ചേരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കലക്ടറുടെ അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശിച്ചത്. എം.എൽ.എക്ക് തല്ല് കിട്ടിയ സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിലും പ്രതികരിച്ചു.
കലക്ടർ അന്വേഷണം തുടങ്ങി
കൊച്ചി: എറണാകുളത്ത് സി.പി.ഐയുടെ ഡി.ഐ.ജി മാർച്ചിനിടെ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന് പരിക്കേറ്റ സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ല കലക്ടർ അന്വേഷണം ആരംഭിച്ചു. കലക്ടർ എസ്. സുഹാസ് ആശുപത്രിയിലെത്തി എം.എൽ.എയിൽനിന്നും അസി. കമീഷണർ കെ. ലാൽജിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. മർദിച്ചത് സെൻട്രൽ എസ്.ഐ വിപിൻദാസാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ എം.എൽ.എ പുറത്തുവിട്ടു. സ്പീക്കർക്ക് എം.എൽ.എ പരാതിയും നൽകി.
പ്രകോപനമില്ലാതെയായിരുന്നു മർദനമെന്ന് എം.എൽ.എ കലക്ടറോട് പറഞ്ഞു. ലാത്തിയിൽ രണ്ടു കൈയും മുറുകെ പിടിച്ച് വാശിയോടെ മർദിക്കുകയായിരുന്നു. കൈക്കും കാൽമുട്ടിനും കഴുത്തിനും പരിക്കുണ്ട്. തെറിച്ചുവീണതിെൻറ ബുദ്ധിമുട്ടുകളുമുണ്ട്. പരിക്കേറ്റ ചിത്രങ്ങൾ കലക്ടർ പകർത്തി. ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ മറ്റ് പ്രവർത്തകരെയും കലക്ടർ കണ്ടു. മർദനമേറ്റവരുടെ ചികിത്സ വിവരങ്ങളും അക്രമത്തിെൻറ വിഡിയോ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.