Posted On
date_range Updated On
date_range എറണാകുളം യു.ഡി.എഫിെൻറ കോട്ട തന്നെ
കൊച്ചി: എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ വിനോദിന് തിളക്കമാർന്ന ജയം. പരമ്പരാഗത മായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന മണ്ഡലത്തിൽ 3750 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ടി.ജെ വിനോദ് ജയിച്ച് കയറിയത്.
മണ്ഡലത്തിൽ ടി.ജെ വിനോദ് 37,891 വോട്ടുകൾ നേടിയപ്പോൾ എൽ.ഡി.എഫ് സ്വതന്ത്രൻ മനു സി. റോയി 34,141 വോട്ടുകൾക്ക് നേടി. മനു സി.റോയിയുടെ അപരനായ മനു കെ.എം 2572 വോട്ടുകൾ പിടിച്ചതും തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായി.
തെരഞ്ഞെടുപ്പ് ദിവസമുണ്ടായ കനത്ത മഴ എറണാകുളം മണ്ഡലത്തിലെ പോളിങ്ങിനെ പ്രതികൂലമായി ബാധിച്ചിരുന്നു. പോളിങ് സമയം നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് യു.ഡി.എഫ് ആവശ്യപ്പെട്ടുവെങ്കിലും കമീഷൻ ഇതിന് വഴങ്ങിയിരുന്നില്ല. ഇത് യു.ഡി.എഫിെൻറ ഭൂരിപക്ഷത്തെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.