ആലഞ്ചേരി ഒഴിഞ്ഞു; മാർ ആന്‍റണി കരിയിൽ പുതിയ ആർച്ച് ബിഷപ്പ്

കൊച്ചി: ഭൂമിയിടപാട് വിവാദത്തില്‍ േമജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഭരണച്ചുമതലയിൽനിന്ന് മാറ്റി പു തിയ ആർച് ബിഷപ്പായി മാണ്ഡ്യ രൂപത മെത്രാനായ മാര്‍ ആൻറണി കരിയിലിനെ നിയമിച്ചു. മേജർ ആർച് ബിഷപ്പി​െൻറ ആസ്ഥാനരൂപതയാ യ അതിരൂപതയുടെ ഭരണപരമായ മാറ്റം സിനഡ് സമ്മേളനത്തിലാണ് തീരുമാനിച്ചതും പ്രഖ്യാപിച്ചതും.

ഭരണച്ചുമതലയുള്ള പു തിയ ആർച് ബിഷപ്പിനായി സിനഡിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ എന്ന പുതിയ തസ്തിക രൂപവത്​കരിച്ചു. മാർ ജോർജ് ആലഞ്ചേരി ഭരണപരമായ അധികാരങ്ങളൊന്നുമില്ലാത്ത മേജര്‍ ആര്‍ച് ബിഷപ്പായി മാറി. അതിരൂപതയുടെ സാമ്പത്തിക വിഷയങ്ങളിലടക്കം പൂർണ ഉത്തരവാദിത്തം ഇനി മാർ ആൻറണി കരിയിലിനായിരിക്കും.

അതിരൂപതയിൽനിന്ന് പുറത്താക്കിയ സഹായമെത്രാന്മാരായിരുന്ന സെബാസ്​റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ തിരികെയെടുത്തു​ള്ള പ്രഖ്യാപനവും 11 ദിവസം നീണ്ട സിനഡ് സമാപന സമ്മേളനത്തിലുണ്ടായി. സെബാസ്​റ്റ്യൻ എടയന്ത്രത്തിനെ മാണ്ഡ്യ രൂപതയു​െടയും ജോസ് പുത്തൻവീട്ടിലിനെ ഫരീദാബാദ് രൂപതയു​െടയും മെത്രാന്മാരായാണ് നിയമിച്ചത്. ബിജ്നോർ രൂപതയുടെ മെത്രാനായി ഫാ. വിൻസ​െൻറ് നെല്ലായിപ്പറമ്പിലിനെയും തെരഞ്ഞെടുത്തു.

കാക്കനാട് സ​െൻറ് തോമസ് മൗണ്ടിൽ നടന്ന സിനഡി​​െൻറ ശിപാർശപ്രകാരം വത്തിക്കാ​​െൻറ അറിയിപ്പിനെത്തുടർന്ന് മാർ ജോർജ് ആലഞ്ചേരിയാണ് നിയമനങ്ങൾ പ്രഖ്യാപിച്ചതും ഒപ്പു​െവച്ചതും.

ഭൂമി ഇടപാട് സംബന്ധിച്ച വിവാദത്തെ തുടർന്ന് അതിരൂപതയുടെ ചുമതല മാർ ആലഞ്ചേരി ഒഴിയണമെന്ന് ആവശ്യപ്പെട്ട് വൈദികരിൽ ഒരു വിഭാഗം രംഗത്തു വന്നിരുന്നു. സഹായ മെത്രാൻമാരായിരുന്ന സെബാസ്റ്റ്യൻ എടയന്ത്രത്തിനെയും ജോസ് പുത്തൻവീട്ടിലിനെയും സസ്പെൻഡ് ചെയ്ത് മാർ ജോർജ് ആലഞ്ചേരി ചുമതല ഏറ്റെടുത്തതോടെ ഒരു വിഭാഗം വൈദികരും വിശ്വാസികളും പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് തീരുമാനം ഉണ്ടായത്.

Tags:    
News Summary - Ernakulam-Angamaly-Archdiocese-new-archbishop-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.