ഹർത്താൽ അല്ല, സംഘ്​പരിവാറിനെയാണ്​ നിരോധിക്കേണ്ടത്​ - ഇ.പി ജയരാജൻ

തിരുവന്തപുരം: കേരളത്തിൽ നിരോധിക്കേണ്ടത്​ ഹർത്താൽ അല്ല, ആർ.എസ്.എസിനേയും സംഘ്​പരിവാറിനേയുമാണെന്ന് വ്യവസായ മ ന്ത്രി ഇ.പി ജയരാജൻ. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പറയുന്നത് തറവേല ചെയ്യുന്ന നേതാക്കളാണെന്നും ജയരാജൻ ആരോപിച്ചു.

പരിസ്ഥിതി സൗഹൃദ ഖനനം പ്രോത്സാഹിപ്പിക്കുമെന്നും​ മന്ത്രി പറഞ്ഞു. വികസനത്തിനെതിരായ അനാവശ്യ പ്രവണതകൾ അവസാനിപ്പിക്കണം. നിയമ നിർമ്മാണത്തിലൂടെയേ ഇത് റദ്ദാക്കാനാവൂ. ഖനനത്തിന് സംസ്ഥാന തല അനുമതി വേണമെന്ന ഗ്രീൻ ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കോംട്രസ്റ്റിലെ മുൻ തൊഴിലാളികൾക്ക് പ്രതിമാസം അയ്യായിരം രൂപ നൽകുന്ന നടപടി തെറ്റാണെന്നും ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടു.

Tags:    
News Summary - EP Jayarajan slams Sanghpariwar- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.