പൊൻ രാധാകൃഷ്​ണ​േൻറത്​ തരംതാഴ്​ന്ന നടപടിയെന്ന്​ ഇ.പി ജയരാജൻ

കണ്ണൂർ: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്​ണ​േൻറത്​ തരം താഴ്​ന്ന നടപടിയായെന്ന്​ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. നിന്ന്​ മൂത്രമൊഴിച്ച കുട്ടിയുടെ അച്ഛൻ ​നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്​ണ​േൻറത്​. ഒരു രാഷ്​ട്രീയക്കാര​​​​െൻറ യോഗ്യതയില്ലെന്ന്​ അദ്ദേഹം തെളിച്ചിരിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.

ഏതു കേന്ദ്രമന്ത്രിക്കും ശബരിമലയിൽ വരാം. ആരും വരുന്നതിലും എതിർപ്പില്ല. എന്നാൽ ഇവിടെ വന്നാൽ സമാധാനം ഉണ്ടാകണം. ഇവിടെ വരുന്നത്​ വർഗീയതയോ കലാപമോ സൃഷ്​ടിക്കാൻ ആകരുത്. കേരളം ദൈവത്തി​​​​െൻറ നാടാണ്​. ഒരു കേന്ദ്രമന്ത്രി ഇത്രക്ക്​ തരംതാഴാന്‍ പാടില്ലെന്നും ജയരാജൻ പറഞ്ഞു. കണ്ണൂർ ജില്ല ഐ.ആർ.പി.സിയുടെയും അയ്യപ്പസേവാസംഘത്തി​​​​െൻറയും നേതൃത്വത്തിൽ ബക്കളം നെല്ലിയോട് ഈ വർഷവും നടത്തുന്ന ശബരിമല ഇടത്താവളം, അയ്യപ്പ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - EP Jayarajan - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.