രാജി സർക്കാരി​െൻറയും പാർട്ടിയുടെയും യശസിന്​ കളങ്കം വരുത്താതിരിക്കാൻ –ഇ.പി ജയരാജൻ

തിരുവനന്തപുരം: മന്ത്രിപദം രാജിവെച്ചത്​ സർക്കാരി​െൻറയും പാർട്ടിയുടെയും യശസിന്​ കളങ്കം വരുത്താതിരിക്കാനെന്ന്​​ ഇ.പി ജയരാജൻ. ഫേസ്​ബുക്​ പോസ്​റ്റിലൂടെയാണ്​ അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്​.

വ്യവസായ വകുപ്പ് മന്ത്രിയെന്ന നിലയില്‍ നാലരമാസക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ വ്യവസായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും ത​െൻറ ​പ്രവർത്തനങ്ങൾ അഴിമതിക്കാരെയും മാഫിയക്കാരെയും അസ്വസ്​ഥരാക്കിയിരുന്നെന്നും ജയരാജൻ വിശദീകരിക്കുന്നു.

ഫേസ്​ബുക്​ പോസ്​റ്റി​െൻറ പൂർണരൂപം

വ്യവസായവകുപ്പ് മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ നാലരമാസക്കാലത്തെ എ​െൻറ പ്രവര്‍ത്തനങ്ങള്‍ കേരളത്തി​െൻറ വ്യവസായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. കേരളത്തി​െൻറ വ്യവസായ മേഖല അടക്കി ഭരിച്ച് അടിമുടി നശിപ്പിക്കുന്ന ചില ശക്തികള്‍ക്കും മാഫിയകള്‍ക്കും ഈ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.

വ്യവസായ വകുപ്പിലെ സുപ്രധാന സ്ഥാനങ്ങളിലിരുന്ന് അഴിമതി കാട്ടിയ നിരവധിയാളുകളെ നീക്കം ചെയ്യുവാനും മാറ്റി നിയമിക്കുവാനുമെടുത്ത തീരുമാനങ്ങള്‍ അത്തരക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.

ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കവെയാണ് പുതിയ വിവാദം ഉയര്‍ന്നുവന്നത്. ഈ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ ശത്രുക്കളും അഴിമതിക്കാരും CPI(M) നേയും ഇടതുപക്ഷ ജനാധിപത്യമുന്നണിയേയും LDF ഗവണ്‍മെന്റിനേയും കടന്നാക്രമിക്കുകയായിരുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റേയും എന്റെ പാര്‍ട്ടിയുടേയും യശ്ശസ്സിന് കളങ്കം ചാര്‍ത്താതിരിക്കുവാനും എന്റെ തത്വാധിഷ്ടിത നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുവാനുമുള്ള അവസരമായി കണക്കാക്കി ഞാന്‍ പാര്‍ട്ടിയെ രാജി സന്നദ്ധത അറിയിക്കുകയും പാര്‍ട്ടി രാജിക്ക് അനുമതി നല്‍കുകയും ചെയ്തു.

എന്റെ രാജിക്കത്ത് ഞാന്‍ ബഹു. മുഖ്യമന്ത്രിയ്ക്ക് കൈമാറിക്കഴിഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി എന്ന നിലയിലെ എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹകരണവും നല്‍കിയ എല്ലാവിഭാഗം ജനങ്ങള്‍ക്കും നന്ദി അറിയിയ്ക്കുന്നു.

 

Tags:    
News Summary - E.P Jayarajan facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.