ഗവർണർക്ക് മാനസിക വിഭ്രാന്തി -ഇ.പി. ജയരാജൻ

തിരുവനന്തപുരം: കണ്ണൂർ വി.സി. പുനർനിയമനത്തിലും ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിലും രൂക്ഷവിമർശനമുന്നയിച്ച് വാർത്താ സമ്മേളനം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഗവർണർക്ക് മാനസിക വിഭ്രാന്തിയാണെന്നും സ്വമേധയാ രാജിവെക്കണമെന്നും ഇ.പി. ജയാരജൻ പറഞ്ഞു.

ആർ.എസ്.എസുമായി 1986 മുതൽ ബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നു. ആർ.എസ്.എസുകാരനായി ഗവർണർ പദവിയിലിരിക്കാൻ അദ്ദേഹം യോഗ്യനല്ല. ഇന്ന് അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ളത് മാനസിക വിഭ്രാന്തിയാണ്. പാകതയെത്തിയ ഭരണകർത്താവിന്‍റെ ഒരു സമീപനവും അദ്ദേഹത്തിൽ കാണാൻ സാധിച്ചില്ല. അദ്ദേഹത്തിന് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട് -ഇ.പി. ജയരാജൻ പറഞ്ഞു.

പറഞ്ഞ് പറഞ്ഞ് എന്തും പറയാമെന്ന നിലയിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. ഇന്ന് അദ്ദേഹത്തിന് സംഭവിച്ച മാനസിക അസ്വാസ്ഥ്യം എന്താണെന്നുള്ളത് ബന്ധപ്പെട്ടവർ പരിശോധിക്കുന്നത് നല്ലതാണ്. അദ്ദേഹം സ്വമേധയാ ഗവർണർ പദവിയിൽനിന്ന് രാജിവെച്ച് പോകുന്നതാണ് ഉചിതം -ജയരാജൻ കുറ്റപ്പെടുത്തി.

Tags:    
News Summary - EP jayarajan against arif mohammad khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.