Posted On
date_range Updated On
date_range കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണത്തിന് മമ്മൂട്ടി മികച്ച മാതൃക - ഇ.പി. ജയരാജൻ
കണ്ണൂർ: കോവിഡ് കാലത്തെ വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തിയ നടൻ മമ്മൂട്ടി മികച്ച മാതൃകയാണെന്ന് മന്ത്രി ഇ.പി ജയരാജൻ. ഫേസ്ബുക് പേജിലൂടെ താരം ഇന്നലെ പുറത്ത് വിട്ട ചിത്രം അതിന് തെളിവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സൂക്ഷ്മതക്കൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ഈ പ്രായത്തിലും നല്ല ശാരീരിക ആരോഗ്യം കാത്ത് സൂക്ഷിക്കാനാവുക എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. തൻെറ കഠിനപ്രയത്‌നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും വലിയമാതൃകയാണ്. കോവിഡ് കാലം മാറി മികവുറ്റ കഥാപാത്രങ്ങളുമായി സജീവമാകാന്‍ മമ്മൂട്ടിക്ക് കഴിയട്ടെ എന്നും ആശംസകളും അഭിനന്ദനങ്ങളും നേരുന്നുവെന്നും മന്ത്രി ഫേസ്ബുകിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.