Posted On
date_range Updated On
date_range മീഡിയവൺ വിലക്ക് പിൻവലിച്ചതിൽ സന്തോഷം -ഇ.പി. ജയരാജൻ
കോഴിക്കോട്: മീഡിയവൺ വിലക്ക് നീക്കിയ സുപ്രീംകോടതി നടത്തിയത് ശരിയായ നിരീക്ഷണമാണെന്നും വിലക്ക് പിൻവലിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. എല്ലാക്കാലത്തും മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിട്ടുള്ളവരാണ് ഞങ്ങൾ. അതുകൊണ്ടു തന്നെ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിന് ഞങ്ങൾ എതിരാണെന്നും അദ്ദേഹം പറഞ്ഞു.
അത് പിൻവലിച്ചതിൽ സന്തോഷിക്കുന്നു. തങ്ങളുടെ ദൗത്യം അതിന്റെ നിലവാരത്തിനനുസരിച്ച് മുന്നോട്ടു കൊണ്ടുപോകാൻ മാധ്യമങ്ങൾക്കും സാധിക്കണം. സുപ്രീംകോടതി ശരിയായ നിലയിൽ നിരീക്ഷണം നടത്തിയെന്നാണ് ജഡ്ജ്‌മെന്റിൽ കാണുന്നതെന്നും ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.