കൊച്ചി: ജൈവവൈവിധ്യം ഗുരുതര പ്രതിസന്ധി നേരിടുേമ്പാൾ നിശ്ശബ്ദത പാലിക്കാനാവില് ലെന്ന് ഹൈകോടതി. ഭൂമിയിലെ പത്തുലക്ഷം സസ്യങ്ങളും ജീവജാലങ്ങളും വംശനാശത്തിലേക്ക് പ ോകുന്നുവെന്ന ഇൻറർ ഗവൺമെൻറൽ സയൻസ് പോളിസി പ്ലാറ്റ്ഫോം ഓൺ ബയോ ഡൈവേഴ്സിറ്റി ആൻഡ് ഇക്കോസിസ്റ്റം പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കോടതി നിരീക്ഷണം.
പ്രതിസന്ധി നേരിടാൻ വ്യക്തികളുടെ സദുദ്ദേശ്യപരമായ പ്രവർത്തനങ്ങളും സർക്കാറുകളുടെയോ ജുഡീഷ്യൽ സംവിധാനങ്ങളുടെയോ മാത്രം പ്രവർത്തനങ്ങളും പോരെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. നാട്ടാനകളെ ഉത്സവങ്ങൾക്കും ചടങ്ങുകൾക്കും മറ്റും ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എം. എൻ. ജയചന്ദ്രൻ നൽകിയ ഹരജിയിലെ ഇടക്കാല ഉത്തരവിലാണ് നിരീക്ഷണം.
പഠനറിപ്പോർട്ടിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു. സസ്തനികൾ, ഉഭയജീവികൾ, ഷഡ്പദങ്ങൾ, സമുദ്രജീവികൾ എന്നിവക്ക് മനുഷ്യരുടെ ഇടപെടൽ മൂലം അതിവേഗം വംശനാശം വന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുണ്ടാവാത്ത ഗുരുതരമായ ജൈവ വൈവിധ്യ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്. 1970ന് ശേഷം ലോകത്തെ നട്ടെല്ലുള്ള ജന്തുക്കളിൽ 60 ശതമാനത്തിെൻറ കുറവുണ്ടായെന്നാണ് വേൾഡ് വൈൽഡ് ഫണ്ടിെൻറ റിപ്പോർട്ടിൽ പറയുന്നത്. ചൊവ്വയിലും മറ്റു ചില ഗ്രഹങ്ങളിലും ജീവനുണ്ടാവാമെന്ന നിഗമനങ്ങൾ ശരിയായാൽ തന്നെ ഏകകോശ ജീവികളായിരിക്കും അവിടെയുണ്ടാവുക.
ആകാശ ഗംഗയിൽ തന്നെ ഏറ്റവും ജൈവ വൈവിധ്യമുള്ളത് ഭൂമിയിലാണ്. മനുഷ്യരുടെ ഇടപെടലുകൾ ഈ ജൈവ വൈവിധ്യത്തെ നശിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകളിൽനിന്ന് മനസ്സിലാകുന്നെതന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.