Posted On
date_range Updated On
date_range 'എന്റെ കേരളം’ ക്വിസ് മത്സരത്തിലെ വിജയി പാലക്കാട് സ്വദേശി
കോഴിക്കോട്: കേരളപിറവിയോടനുബന്ധിച്ച് മാധ്യമം വെളിച്ചം സംഘടിപ്പിച്ച ‘എന്റെ കേരളം’ ക്വിസ് മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. പാലക്കാട് ചെർപ്പുളശേരി സ്വദേശിനി സെൽമത്ത് ടി. ആണ് വിജയി. നവംബർ ഒന്നുമുതൽ 10 വരെ നടത്തിയ മത്സരത്തിൽ ദിവസവും ശരിയുത്തരം അയച്ചവരിൽനിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്. മാധ്യമം വെളിച്ചവും ഫ്ലൈ ക്രീയേറ്റീവ് ഗ്ലോബൽ ഹോളിഡേയ്സും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മാധ്യമം ഓൺലൈനായും പത്രത്തിലൂടെയും നടത്തിയ ക്വിസ് മത്സരത്തിൽ ദിവസവും ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്. കേരളത്തിന്റെ പാരമ്പര്യവും ചരിത്രവും മനസ്സിലാക്കുന്നതിനായിരുന്നു ക്വിസ് മത്സരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.