സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് യൂണിറ്റ് ഭാരവാഹികളുടെ ദ്വിദിന സംസ്ഥാന സംഗമം ‘ഡിവൈസ് 24’ ശാന്തപുരം അൽജാമിഅയിൽ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്യുന്നു
ശാന്തപുരം: ലോക്സഭ തെരെഞ്ഞെടുപ്പിൽ സംഘ്പരിവാറിന്റെ പരാജയം ഉറപ്പുവരുത്താൻ എല്ലാ പരിശ്രമങ്ങളും നടത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. ശാന്തപുരം അൽജാമിഅയിൽ നടക്കുന്ന യൂണിറ്റ് ഭാരവാഹികളുടെ ദ്വിദിന സംസ്ഥാന സംഗമം ‘ഡിവൈസ് 24’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നിലനിൽപ്പിന്ന് സംഘ്പരിവാറിനെ അധികാരത്തിൽ നിന്ന് താഴെ ഇറക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ടി.പി. സ്വലിഹ്, ഷാഹിൻ സി.എസ്, നിഷാദ് കുന്നക്കാവ്, മലപ്പുറം ജില്ലാ സെക്രട്ടറി വാഹിദ് കോടൂർ, അജ്മൽ കാരക്കുന്ന്, അമീൻ കാരക്കുന്ന് എന്നിവർ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.