സി.പി.ഐ മാർച്ചിലെ ലാത്തിച്ചാർജ്; അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: എറണാകുളത്ത് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിനെതിരെ ലാത്തിച്ചാർജ് നടത്തിയതിൽ അന്വേഷണത്തിന് ഉത്തരവ്. പൊലീസ് നടപടിക്കെതിരെ അതൃപ്തി അറിയിക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വൈപ്പിൻ ഗവ. കോളജിലെ എസ്.എഫ്.ഐ-എ.ഐ.വൈ.എഫ് സംഘർഷത്തിൽ പൊലീസ് പക്ഷപാതപരമായി പ്രവർത്തിക്കുന്നെന്ന് ആരോപിച്ചായിരുന്നു സി.പി.ഐ മാർച്ച്. ഞാറക്കൽ സി.ഐ മുരളിയെ സസ്പെൻഡ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.

മാർച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എം.എൽ.എയുടെ കൈയൊടിഞ്ഞിട്ടുണ്ട്.

Tags:    
News Summary - enquiry on cpi march police lathi charge-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.