തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി യാത്ര ചെയ്‌തെന്ന പരാതിയില്‍ ജയില്‍ ഡി.ഐ.ജിക്കെതിരെ അേന്വഷണത്തിന് ഉത്തരവ്. ദക്ഷിണമേഖല ജയില്‍ ഡി.ഐ.ജി ബി. പ്രദീപിനെതിരായ പരാതിയിലാണ് ജയില്‍ മേധാവി ആർ. ശ്രീലേഖ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഐ.ജി എച്ച്. ഗോപകുമാറിനോടാണ് നിർദേശിച്ചിട്ടുള്ളത്. എത്രയും പെെട്ടന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ പത്തനംതിട്ട ജില്ലാജയിലില്‍ സംഘടിപ്പിച്ച ജയില്‍ ക്ഷേമദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ സീരിയല്‍ നടിയെ തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുപോയെന്ന പരാതിയിലാണ് അന്വേഷണം. ഡി.െഎ.ജി തെൻറ ഒൗദ്യോഗികപദവിയും വാഹനവും ദുരുപയോഗം ചെയ്യുകയും നടിയുമായി വാഹനത്തിൽ കറങ്ങുകയുമായിരുെന്നന്ന പരാതിയാണ് ജയിൽ വകുപ്പ് മേധാവിക്ക് ലഭിച്ചത്. ഇത് ചട്ടലംഘനമാണെന്നും ഡി.െഎ.ജിക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ജയില്‍വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് സീരിയല്‍ നടിയെ ഔദ്യോഗിക വാഹനത്തില്‍ കൊണ്ടു പോയപ്പോള്‍ നടിയുടെ മാതാപിതാക്കളും ഒപ്പമുണ്ടായിരുെന്നന്ന് ജയില്‍ ഡി.ഐ.ജി ബി. പ്രദീപ് പ്രതികരിച്ചു. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.