Posted On
date_range Updated On
date_range കള്ളപ്പണം വെളുപ്പിക്കൽ; മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യുന്നു
കൊച്ചി: കള്ളംപണം വെളുപ്പിച്ച കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. മുസ്ലിം ലീഗിെൻറ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് 10 കോടിയോളം രൂപ വെളുപ്പിച്ചുവെന്നാണ് കേസ്.
പാലാരിവട്ടം പാലത്തിെൻറ നിർമാണ അഴിമതിയിലൂടെ സമ്പാദിച്ച പണമാണിതെന്ന് ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ഗിരീഷ് ബാബു ഹൈകോടതിയെ സമീപിച്ചിരുനു. ഹരജിയിൽ എൻഫോഴ്സ്മെൻറിനോട് കള്ളപ്പണ കേസ് അന്വേഷിക്കാനും ഗിരീഷ് ബാബുവിനെ കേസിൽ കക്ഷിചേർക്കാനും കോടതി നിർദേശിച്ചിരുന്നു. വിജിലൻസാണ് ഇബ്രാഹിംകുഞ്ഞിനെതിരായ പാലാരിവട്ടം അഴിമതി കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.