?????, ???????

എന്‍ഡോസള്‍ഫാന്‍: ഇരയായിട്ടും പരിഗണന ലഭിക്കാതെ രമേശന്‍ വിട പറഞ്ഞു

കാസര്‍കോട്: കാല്‍ നൂറ്റാണ്ടുകാലം വിഷമഴ പെയ്ത മണ്ണില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍െറ ഇരയായി ജീവിച്ച യുവാവ്  സര്‍ക്കാറിന്‍െറ പരിഗണനയോ സഹായമോ  ലഭിക്കാതെ ജീവിതത്തോട് വിട പറഞ്ഞു. ബെള്ളൂര്‍ പഞ്ചായത്തിലെ  നെട്ടണിഗെ കനക്കത്തൊടിയിലെ നെട്ടൂണി എന്ന ശങ്കരന്‍െറ മകന്‍ രമേശാണ് (19) മരിച്ചത്.
തൊട്ടടുത്ത കാറഡുക്ക പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരുടെ പട്ടികയില്‍പ്പെട്ട തൊട്ടില്‍ക്കാനത്തെ ബാലസുബ്രഹ്മണ്യ ഭട്ടിന്‍െറ മകന്‍ അഭിലാഷും (15) കഴിഞ്ഞ ദിവസമാണ്  മരിച്ചത്.  പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ നടത്തിയ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിന്‍െറ കെടുതികള്‍ ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടിവന്ന മേഖലകളിലൊന്നാണ് ബെള്ളൂര്‍ പഞ്ചായത്ത്.
ജന്മനാ ശരീരം ശോഷിച്ചുകൊണ്ടിരുന്ന രമേശന്‍െറ രോഗമെന്തെന്ന് കണ്ടത്തൊന്‍ പോലും ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. മലമ്പനിക്കും ഡെങ്കിപ്പനിക്കും മറ്റുമുള്ള മരുന്നുകളാണ് സര്‍ക്കാറാശുപത്രികളില്‍നിന്ന് നല്‍കിക്കൊണ്ടിരുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ കടം വാങ്ങിയും മറ്റുമാണ് ചികിത്സ നടത്തിയത്. വര്‍ഷങ്ങളോളം ചികിത്സിച്ചിട്ടും ആരോഗ്യം വീണ്ടെടുക്കാനാവാതെയാണ് രമേശന്‍ മരണത്തിന് കീഴടങ്ങിയത്. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടും പരിഗണന ലഭിച്ചിരുന്നില്ല. അഞ്ചുവര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരന്തബാധിതരുടെ പട്ടിക പരിഷ്കരിക്കുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താഞ്ഞതാണ് രമേശന്‍ ഉള്‍പ്പെടെ നിരവധി ദുരിതബാധിതര്‍ തഴയപ്പെടാന്‍ കാരണമായത്. മാതാവ്: ശാന്ത.
ജന്മനാ തല വളരുകയും ശരീരം ശോഷിക്കുകയും ചെയ്യുന്നതായിരുന്നു അഭിലാഷിന്‍െറ രോഗം. മംഗളൂരുവിലും കാസര്‍കോട്ടുമുള്ള ആശുപത്രികളില്‍ ദീര്‍ഘകാലം ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല.  ശരീരത്തിന്‍െറ ചലനശേഷി പൂര്‍ണമായി നഷ്ടപ്പെട്ടാണ് മരണത്തിന് കീഴടങ്ങിയത്. മാതാവ്: ശ്രീവിദ്യ.

Tags:    
News Summary - endosulfan victim rameshan is more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.