തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുന്നു: ഇന്നു മുതൽ വി.ബി-ജി. റാം ജി; ആശങ്കകൾ നിരവധി

കൊ​ച്ചി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ബു​ധ​നാ​ഴ്ച മു​ത​ൽ ഇ​ല്ലാ​താ​കു​ന്നു. പ​ക​രം വി.​ബി - ജി. ​റാം ജി ​എ​ന്ന ‘വി​ക​സി​ത് ഭാ​ര​ത്- ഗാ​ര​ൻ​റി ഫോ​ർ റോ​സ്ഗാ​ർ ആ​ൻ​ഡ് അ​ജീ​വി​ക മി​ഷ​ൻ (ഗ്രാ​മീ​ൺ)’ ന​ട​പ്പി​ൽ വ​രും. ​പു​തി​യ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ്​ കേ​ര​ള​ത്തി​ന്‍റെ​യും തീ​രു​മാ​നം. 3136.44 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര​വി​ഹി​തം. ബ​ജ​റ്റി​ൽ 1422.66 കോ​ടി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്​ കേ​ന്ദ്ര​വി​ഹി​ത​ത്തി​ന്‍റെ 31.20 ശ​ത​മാ​നം മാ​ത്ര​മാ​ണ്. 20 വ​ർ​ഷ​മാ​യി ​ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് പു​തി​യ പ​ദ്ധ​തി​യാ​യി അ​വ​ത​രി​ക്കു​മ്പോ​ൾ വ​ലി​യ ആ​ശ​ങ്ക​ക​ളാ​ണ് ഉ​യ​രു​ന്ന​ത്.

തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​യി​ലെ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഒ​രു സാ​മ്പ​ത്തി​ക വ​ർ​ഷം 100 ​ആ​യി​രു​ന്ന​ത്​ 125 ആ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ 60 ശ​ത​മാ​നം മാ​ത്ര​മാ​കും കേ​ന്ദ്ര വി​ഹി​തം. 40 ശ​ത​മാ​നം സം​സ്ഥാ​നം വ​ഹി​ക്ക​ണം. നേ​ര​ത്തെ 100 ശ​ത​മാ​ന​വും കേ​ന്ദ്രം ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചാ​യാ​ൽ ശ​രാ​ശ​രി 2000 കോ​ടി​യോ​ളം രൂ​പ സം​സ്ഥാ​നം പ്ര​തി​വ​ർ​ഷം അ​ധി​കം ക​ണ്ടെ​ത്തേ​ണ്ടി​വ​രു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. തൊ​​ഴി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും 15 ദി​​വ​​സ​​ത്തി​​ന​​കം ന​​ൽ​കി​​യി​​ല്ലെ​​ങ്കി​​ൽ തൊ​​ഴി​​ലി​​ല്ലാ​​യ്മ വേ​​ത​​നം ന​​ൽ​ക​​ണ​​മെ​​ന്ന വ്യ​വ​സ്ഥ നി​​ല​​വി​​ലെ നി​​യ​​മ​​ത്തി​​ലു​​ണ്ട്. മാ​​ത്ര​​മ​​ല്ല, വേ​​ത​​നം വൈ​​കു​​ന്ന​​തി​​ന് ന​​ഷ്ട​​പ​​രി​​ഹാ​​ര​​വു​​മു​​ണ്ട്.

പു​തി​യ നി​യ​മ​ത്തി​ൽ ഇ​​വ പൂ​​ർ​​ണ​​മാ​​യും സം​​സ്ഥാ​​നം വ​ഹി​ക്ക​​ണ​​മെ​​ന്നാ​​ണ് വ്യ​വ​സ്ഥ. നി​​ല​​വി​​ൽ സം​​സ്ഥാ​​ന ത​​ല​​ത്തി​​ൽ പ​​ദ്ധ​​തി ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന​​ത് സം​​സ്ഥാ​​ന തൊ​​ഴി​​ലു​​റ​​പ്പ് കൗ​​ൺ​​സി​​ലാ​​ണ്. പു​​തി​​യ നി​​യ​​മ​​ത്തി​​ൽ ഈ ​​കൗ​​ൺ​​സി​​ലി​​ന് മു​​ക​​ളി​​ൽ സ്റ്റേ​​റ്റ് ലെ​​വ​​ൽ സ്റ്റി​​യ​​റി​​ങ് ക​​മ്മി​​റ്റി വ​​രും. ഈ ​​ക​​മ്മി​​റ്റി​​യി​​ൽ കേ​​ന്ദ്ര സ​​ർ​ക്കാ​​ർ പ്ര​​തി​​നി​​ധി കൂ​​ടി ഉ​​ണ്ടാ​​കും.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​രു​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്നും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട പ​ദ്ധ​തി​യാ​ണ് വ​രു​ന്ന​തെ​ന്നു​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ​നി​ന്ന് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പേ​ര് നീ​ക്കം ചെ​യ്തു​വെ​ന്നും യാ​​​​തൊ​​​​രു ച​​​​ർ​​​​ച്ച​​​​ക​​​​ളും കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ളു​​​മി​ല്ലാ​തെ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​യെ​ന്നു​മാ​ണ്​ കോ​ൺ​ഗ്ര​സ്​ ആ​ക്ഷേ​പം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​യ പ​ദ്ധ​തി​യാ​ണ്​ പ​രി​ഷ്ക​രി​ക്ക​പ്പെ​ടു​ന്ന​ത്. നി​ല​വി​ലെ തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി കാ​ർ​ഡി​ന്​ പു​തി​യ പ​ദ്ധ​തി വ​ന്നാ​ലും പ്രാ​ബ​ല്ല്യ​മു​ണ്ടാ​കും

പ​ല പ്ര​വൃ​ത്തി​ക​ളും ഒ​ഴി​വാ​ക്കി

കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ 318 ഇ​നം പ്ര​വൃ​ത്തി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നേ​ര​ത്തെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ചെ​യ്തു​കൊ​ണ്ടി​രു​ന്ന പ​ല​തും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ൽ പ​ല​തും അ​വി​ദ​ഗ്ധ​ർ​ക്ക്​ തൊ​ഴി​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​വ​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി വി.​ബി-​ജി. റാം ​ജി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​കും. ലൈ​ഫ് പ​ദ്ധ​തി​ക്കാ​യി തൊ​ഴി​ലു​റ​പ്പി​ൽ 90 അ​ധി​ക തൊ​ഴി​ൽ​ദി​ന​ങ്ങ​ളാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. നി​ല​വി​ലു​ള്ള തൊ​ഴി​ലു​റ​പ്പ് പ്ര​തി​ദി​ന കൂ​ലി​യാ​യ 369 രൂ​പ പ്ര​കാ​രം ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് 33,200 രൂ​പ​യോ​ളം ഇ​ത് പ്ര​കാ​രം ല​ഭി​ച്ചി​രു​ന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്ന​ത് പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ പ​രി​പാ​ല​ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി​രു​ന്നു. പു​തി​യ പ​ദ്ധ​തി​യി​ൽ പ്ര​കൃ​തി​വി​ഭ​വ പ​രി​പാ​ല​ന​ത്തെ കേ​ന്ദ്രം കൈ​യൊ​ഴി​ഞ്ഞു. പു​തി​യ പ​ദ്ധ​തി​യു​ടെ കൂ​ടു​ത​ൽ പ്ര​വൃ​ത്തി​ക​ളും വി​ദ​ഗ്ധ, അ​ർ​ധ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​മു​ള്ള​വ​യാ​ണ്. അ​തി​നാ​ൽ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്താ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

വി​​ത​​യ്ക്ക​​ൽ, കൊ​​യ്ത്ത് തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന കാ​​ർ​​ഷി​​ക സീ​​സ​​ണു​​ക​​ളി​​ൽ 60 ദി​​വ​​സം വ​​രെ പ​​ദ്ധ​​തി നി​​ർ​​ത്തി​​വെ​​ക്കാ​​ൻ കേ​​ന്ദ്ര​​ത്തി​​ന് അ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്ന​​താ​​ണ് കേ​​ര​​ള​​ത്തെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​ന്ന മ​​റ്റൊ​​രു നി​​ർ​​ദേ​​ശം. കേ​​ര​​ള​​ത്തി​​ലെ കൃ​​ഷി​​ക​​ൾ ‘സീ​​സ​​ണ​​ൽ’ എ​​ന്ന​​തി​​ലു​​പ​​രി വ​​ർ​​ഷം മു​​ഴു​​വ​​ൻ നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന​​താ​​ണ്. കൂ​​ടാ​​തെ, കേ​​ര​​ള​​ത്തി​​ലെ ഗ്രാ​​മീ​​ണ തൊ​​ഴി​​ലാ​​ളി​​ക​​ളി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും സ്വ​​ന്ത​​മാ​​യി ഭൂ​​മി​​യി​​ല്ലാ​​ത്ത​​വ​​രോ നാ​​മ​​മാ​​ത്ര ഭൂ​​മി​​യു​​ള്ള​​വ​​രോ ആ​​ണ്. ഇ​​ന്ത്യ​​യി​​ലെ ശ​​രാ​​ശ​​രി കാ​​ർ​​ഷി​​ക വേ​​ത​​നം 345 രൂ​​പ​​യും കേ​​ര​​ള​​ത്തി​​ലെ ശ​​രാ​​ശ​​രി കാ​​ർ​​ഷി​​ക വേ​​ത​​നം 764 രൂ​​പ​​യു​മാ​ണ്. കേ​​ര​​ള​​ത്തി​​ലെ തൊ​​ഴി​​ലു​​റ​​പ്പ് വേ​​ത​നം 369 രൂ​​പ​​യും. കേ​​ര​​ള​​ത്തി​​ലെ ഉ​​യ​​ർ​​ന്ന ജീ​​വി​​ത​​ച്ചെ​​ല​​വ് പ​​രി​​ഗ​​ണി​​ക്കു​​മ്പോ​​ൾ തൊ​​ഴി​​ലു​​റ​​പ്പ് വേ​​ത​​നം ത​​ന്നെ കു​​റ​​വാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ 60 ദി​​വ​​സ​​ത്തോ​​ളം പ​​ദ്ധ​​തി നി​​ർ​​ത്തി​​വെ​​ക്കു​​ന്ന​​ത് ദ​​രി​​ദ്ര കു​​ടും​​ബ​​ങ്ങ​​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​കാം.

Tags:    
News Summary - Employment guarantee scheme will be abolished: From today, VB-G. Ram Ji; Many concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.