'പണി കിട്ടുമോ' അതോ സംരക്ഷിക്കുമോ? വിവാദത്തിനിടെ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ എ.കെ.ജി സെൻററിൽ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷം ഫിഷറീസ്​ വകുപ്പിനെതിരെ കുരുക്കുമുറുക്കു​ന്നതിനിടെ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ സി.പി.എം നേതൃത്വത്തെ കണ്ടു. ബുധനാഴ്​ച എ.കെ.ജി സെൻററിൽ എത്തി കോടിയേരി ബാലകൃഷ്​ണൻ, എസ്​. രാമചന്ദ്രൻ പിള്ള അടക്കമുള്ള നേതാക്കളുമായാണ്​ കൂടിക്കാഴ്​ച നടത്തിയത്​.

ഒരു ഉദ്യോഗസ്ഥ​െൻറ നടപടിമൂലം താനും ഫിഷറീസ്​ വകുപ്പും സർക്കാറും അക​പ്പെട്ട വിവാദത്തിലടക്കം ത​െൻറ ഭാഗം അവർ വിശദീകരിച്ചു. ലത്തീൻ കത്തോലിക്ക സഭയും മത്സ്യത്തൊഴിലാളി സംഘടനകളും പ്രതിഷേധരംഗത്ത്​ സജീവമാകുമെന്നിരിക്കെ ​രാഷ്​ട്രീയ പ്രതിരോധത്തിലേക്ക്​ ​ സി.പി.എം നീങ്ങുന്നതിന്​ മുന്നോടിയായാണ്​ മന്ത്രിയുടെ കൂടിക്കാഴ്​ച നടന്നത്​.

മന്ത്രിയുടെ രാജിയാണ്​​ പ്രതിപക്ഷത്തി​െൻറ ആവശ്യം. കെ.എസ്​.​െഎ.എൻ.സി എം.ഡി എൻ. പ്രശാന്തി​െനതിരെ നടപടി വേണ​െമന്ന ആവശ്യവും പാർട്ടി നേതൃത്വത്തി​െൻറ മുന്നിൽ മന്ത്രി ഉന്നയി​െച്ചന്ന്​ സൂചനയുണ്ട്​.

Tags:    
News Summary - emcc, minister j merci kuttiyamma in akg centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.