പാലക്കാട്: തിരുവല്വാമലയിൽ ഇറങ്ങിയ കാട്ടാനകൾ ഒറ്റപ്പാലത്തിനുസമീപം ഭാരതപ്പുഴയിലെത്തി. ധോണിവനമേഖലയിൽ നിന്നാണ് ഇവ ജനവാസ പ്രദേശത്ത് എത്തിയത്. തൃശ്ശൂർ കൂത്താമ്പള്ളിക്കും ഒറ്റപ്പാലം പാലപ്പുറത്തിനും ഇടക്കുള്ള പഴയിലാണ് ഇവ നിലയുറപ്പിച്ചത്. ഇന്നലെ ആനകൾ പാലക്കാടേക്ക് നീങ്ങിയിരുന്നെങ്കിലും ഇന്ന് തിരിച്ച് പുഴയിൽ ഇറങ്ങുകയായിരുന്നു.
കഴിഞ്ഞ വർഷവും ഇതേവഴിയിലൂടെ മൂന്നാനകൾ 70 കിലോമീറ്റർ സഞ്ചരിച്ച് ഇവിടെ എത്തിയിരുന്നു. അവ തന്നെയാണോ ഇക്കുറിയും എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.