കല്ലൂര്‍ കൊമ്പന്‍ മുത്തങ്ങയില്‍ തുടരും

കല്‍പറ്റ: മണിക്കൂറുകളുടെ ഉദ്വേഗത്തിനൊടുവില്‍ കല്ലൂര്‍ കൊമ്പനെ മുത്തങ്ങ ആന പന്തിയില്‍തന്നെ നിര്‍ത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. മയക്കുവെടിവെച്ച് മുത്തങ്ങ ആനപന്തിയില്‍ തളച്ച കൊമ്പനെ പറമ്പികുളത്തെ വനത്തില്‍ തുറന്നുവിടണമെന്ന വനംവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മാരാപാണ്ഡ്യന്‍െറ ഉത്തരവ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചാണ് കൊമ്പനെ മുത്തങ്ങയില്‍തന്നെ നിര്‍ത്തിയത്.

പറമ്പിക്കുളത്ത് ആനയെ തുറന്നുവിടുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. മുത്തങ്ങയില്‍നിന്ന് ആനയെയും വഹിച്ചുള്ള വാഹനം പറമ്പിക്കുളത്തത്തെുമ്പോഴും ആനയുടെ ആരോഗ്യസ്ഥിതി മോശമാകും. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് ആനയെ കൊണ്ടുപോകുന്നത് ഒഴിവാക്കിയത്്. ഞായറാഴ്ച വൈകീട്ട് നാലോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ മയക്കുവെടി വെച്ചതിന് ശേഷം കൂടിന്‍െറ ഒരുഭാഗം തകര്‍ത്ത് കുങ്കിയാനയുടെ സഹായത്തോടെ ലോറിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്ന് വൈകീട്ട് ആറോടെയാണ് ആനയെ ലോറിയില്‍ കയറ്റിയത്.

ഇതിനിടക്കാണ് ആനയെ മുത്തങ്ങയില്‍ തന്നെ സംരക്ഷിക്കണമെന്ന അഡീഷനല്‍ ചീഫ്സെക്രട്ടറി മാരാപാണ്ഡ്യന്‍െറ സന്ദേശമത്തുന്നത്. ഇതോടെ ആനയെ വീണ്ടും മുത്തങ്ങയില്‍തന്നെ ഇറക്കുകയായിരുന്നു. അതേസമയം, ചികിത്സയിലിരിക്കുന്ന ആനയെ അനാവശ്യമായി മയക്കുവെടിവെച്ചത് ആനയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ജീവനക്കാര്‍ക്ക ഒരു സുരക്ഷയുമൊരുക്കാതെയാണ് ആനയെ ലോറിയില്‍ കയറ്റാന്‍ ശ്രമിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

 

Tags:    
News Summary - elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.