കൊച്ചി: മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണനമേളയുടെ സ്റ്റാളിൽ 'ഒരു ആന'. അയ്യോ...! ഞെട്ടേണ്ട വിരണ്ടോടിയോ വഴിതെറ്റിയോ വന്ന ആനയല്ല ഇത്. ജില്ലാ ശുചത്വ മിഷന്റെ ഉടമസ്ഥതയിലുള്ള 'റോബോട്ട് ആന 'യാണ് പ്രദർശന വേദിയിൽ കൗതുകമാകുന്നത്.
പാഴ് വസ്തുക്കൾ കൊണ്ടാണ് ആനയുടെ രൂപം തീർത്തിരുക്കുന്നത്. ഉപയോഗ ശൂന്യമായ ഇരുമ്പ് കമ്പികളാണ് ആനയ്ക്ക് ഉറപ്പ് നൽകുന്നതെങ്കിൽ പഴയ തുണികളാണ് ആകാരഭംഗിക്കായി ഉപയോഗിച്ചിരിക്കുന്നത്. എന്തിനേറെ പറയുന്നു ആനയുടെ കണ്ണുകളാക്കിയിരിക്കുന്നത് പ്രവർത്തന രഹിതമായ ബൾബുകളാണ്.
തുമ്പിക്കൈ ആട്ടിയും ചെവി വീശിയും കൊമ്പൻ അങ്ങനെ കൗതുകമായി നിൽക്കുകയാണ്. മെഗാ മേളയുടെ ഏറ്റവും ഇടതു വശത്ത് ഭക്ഷ്യ സ്റ്റാളുകളിലേക്കുള്ള പാതക്ക് സമീപമാണ് റോബോട്ട് ആനയെ ക്രമീകരിച്ചിരിക്കുന്നത്. ഇതിനകം തന്നെ ആനയെ കാണാൻ നല്ല തിരക്കായിട്ടുണ്ട്. അപ്പോ ഈ ആനയെ കാണണം എങ്കിൽ നേരെ വിട്ടോ മറൈൻ ഡ്രൈവിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.