Posted On
date_range Updated On
date_range കോഴിക്കോട് കടലുണ്ടിയിൽ ഇടഞ്ഞോടിയ ആന തോട്ടിൽ വീണു
കടലുണ്ടി: കോഴിക്കോട് കടലുണ്ടിയിൽ അയ്യപ്പൻവിളക്കിനെത്തിയ ആന ഇടഞ്ഞോടി തോട്ടിൽ വീണു. അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച പൂജക്കായി ഇന്ന് രാവിലെ 10.30 ഓടെ റെയിൽവേ സ്റ്റേഷനടുത്ത് അയ്യപ്പമഠത്തിൽ പൂജക്ക് കൊണ്ടുവന്നപ്പോളാണ് സംഭവം.
ട്രെയിൻ ശബ്ദം കേട്ട് ആന വിരണ്ടോടുകയായിരുന്നുെവന്നാണ് നാട്ടുകാർ പറയുന്നത്. ഒന്നര കിലോമീറ്റർ ഓടിയ ആന കോട്ടക്കടവിനും എടച്ചിറക്കും ഇടയിൽ കടലുണ്ടി പുഴയുടെ കൈത്തോടായ മാട്ടുമ്മൽ തോട്ടിലാണ് വീണത്. തോട്ടിൽ വീണ് ചളിയിൽ പൂണ്ട ആനയെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് ഉച്ചയോടെ രക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.