കോട്ടയം: ആനത്തറയിൽ കുളിപ്പിക്കുന്നതിനിടെ കാൽവഴുതി ആനക്കടിയിൽപെട്ട് പാപ്പാന് ദാരുണാന്ത്യം. കോട്ടയം ഭാരത് ആ ശുപത്രി ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള കൊമ്പൻ ഭാരത് വിശ്വനാഥെൻറ അടിയിൽപെട്ടാണ് പാപ്പാൻ ആലപ്പുഴ ചെന്നിത്തല തൃപ്പെരുന്തുറ പട്ടേടത്ത് വീട്ടിൽ അരുൺ പണിക്കർ (40) ഞെരിഞ്ഞുമരിച്ചത്.
ഞായറാഴ്ച രാവിലെ 9.50ഒാടെ ആനയെ സ്ഥിരമായി തളക്കുന്ന കോട്ടയം നഗരപ്രദേശെത്ത കാരാപ്പുഴയിലെ പുരയിടത്തിലായിരുന്നു സംഭവം. പൈപ്പ് ഉപയോഗിച്ച് കുളിപ്പിക്കാൻ ആനയോട് കിടക്കാൻ നിർദേശിച്ചെങ്കിലും പൂർണമായും അനുസരിക്കാതെ മുട്ടുകുത്തുക മാത്രമാണ് ചെയ്തത്. ഇതോടെ വടിയെടുത്ത് അടിക്കുന്നതിനിടെ ഇടതു പിൻകാലിനടുത്ത് നിന്ന അരുൺ കാൽതെറ്റി വീഴുകയും ഈ സമയം ഇതേവശത്തേക്ക് ഇരുന്ന ആനയുടെ അടിയിൽപെടുകയുമായിരുന്നു.
മാറി നിന്ന മറ്റൊരു പാപ്പാൻ ഓടിയെത്തി ആനയെ പെട്ടെന്നുതന്നെ എഴുന്നേൽപിച്ച് അരുണിനെ വലിച്ച് പുറത്തെടുത്തപ്പോഴേക്കും ബോധം നശിച്ചിരുന്നു. ഭാരത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. തലക്കടക്കം ഗുരുതരമായി ക്ഷതം സംഭവിച്ചതാണ് മരണകാരണം. 10 വർഷം ശാസ്താംകോട്ട ദേവസ്വത്തിലെ പാപ്പാൻ ആയിരുന്ന അരുൺ ഒരുവർഷമായി വിശ്വനാഥെൻറ ഒന്നാം പാപ്പാനാണ്.
കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലെത്തത്തി സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം അസ്വാഭാവികമരണത്തിന് കേസെടുത്തു. ഭാര്യ: ചെന്നിത്തല തൃപ്പെരുന്തുറ മഹാദേവക്ഷേത്രത്തിനു സമീപം പട്ടേടത്ത് കുടുംബാംഗം സരിത. മക്കൾ: അഖിൽ (നാലാം ക്ലാസ് വിദ്യാർഥി), അനില (രണ്ടാം ക്ലാസ് വിദ്യാർഥിനി ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.