??????????????? ?????????????? ?????????? ????????????? ?????? ?????????????? ?????? ????? ?????????? ??? ??????? ??????????

കുട്ടിക്കൊമ്പൻ പുഴയിൽ ചെരിഞ്ഞ നിലയിൽ

കോ​ത​മം​ഗ​ലം: പു​ഴ​യി​ൽ കു​ട്ടി​ക്കൊ​മ്പ​നെ ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​യം​കു​ട്ടി​യാ​റും ഇ​ട​മ​ല​യാ​റും സം​ഗ​മി​ക്കു​ന്ന പെ​രി​യാ​റി​​െൻറ ഞാ​യ​പ്പി​ള്ളി ഭാ​ഗ​ത്താ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ട്ടു​കാ​ർ ആ​ന​യു​ടെ ജ​ഡം ക​ണ്ട​ത്. തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട​താ​കാം എ​ന്ന് സം​ശ​യി​ക്കു​ന്ന​ത്. ഉ​ദ്ദേ​ശം എ​ട്ട് വ​യ​സ്സു​ള്ള കു​ട്ടി​ക്കൊ​മ്പ​േ​ൻ​റ​താ​ണ് ജ​ഡം. ത​ട്ടേ​ക്കാ​ട് പ​ക്ഷി​സ​ങ്കേ​തം അ​സി​സ്​​റ്റ​ൻ​റ്​ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ മ​ണി സു​ദ​ർ​ശ​​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​ർ  പ​രി​ശോ​ധ​ന ന​ട​ത്തി. ജ​ഡ​ത്തി​ന് നാ​ലു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ ന​ട​ക്കു​േ​മ്പാ​ൾ കാ​ൽ​വ​ഴു​തി വീ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ​താ​കാ​മെ​ന്നു​മാ​ണ് വ​ന​പാ​ല​ക​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ന​യു​ടെ ഒ​രു കൊ​മ്പ് ന​ഷ്​​ട​പ്പെ​ട്ട നി​ല​യി​ലാ​ണ്. പോ​സ്​​റ്റ്​​േ​മാ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​കൂ. 

വൈ​കീ​േ​ട്ടാ​ടെ വ​നം -വ​ന്യ​ജീ​വി വ​കു​പ്പി​ലെ ഡോ. ​ജ​യ​കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പോ​സ്​​റ്റ്​​േ​മാ​ർ​ട്ടം ന​ട​ത്തി ത​ട്ടേ​ക്കാ​ട് വ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ജ​ഡ​ത്തി​ൽ​നി​ന്ന്​ എ​ടു​ത്ത കൊ​മ്പ്​ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ വ​നം വ​കു​പ്പ് ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് ത​ട്ടേ​ക്കാ​ട് അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ മ​ണി സു​ദ​ർ​ശ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ക്കാ​ല​ത്ത് ആ​റോ​ളം ആ​ന​ക​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ട് ​െച​രി​ഞ്ഞി​രു​ന്നു. ഈ ​വ​ർ​ഷം 
ആ​ദ്യ സം​ഭ​വ​മാ​ണി​ത്.
Tags:    
News Summary - elephant death- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.