Posted On
date_range Updated On
date_range വൈദ്യുതി നിരക്ക്: റെഗുലേറ്ററി കമീഷന്‍ പൊതുതെളിവെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്
തിരുവനന്തപുരം: വൈദ്യുതി നിരക്ക് പരിഷ്‌കരിക്കുന്നതിനു സംസ്ഥാന വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശങ്ങളിന്‍മേല്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി വൈദ്യുതി റെഗുലേറ്ററി കമീഷന്റെ തെളിവെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 മുതല്‍ എറണാകുളം കോര്‍പറേഷന്‍ ടൗണ്‍ഹാളില്‍ നടത്തും.
ഇതു കൂടാതെ തപാല്‍ മുഖേനയും ഇ മെയില്‍ - kserc@erckerala.org- മുഖേനയും സമര്‍പ്പിക്കാം. രണ്ട് മാര്‍ഗങ്ങളിലൂടെയും അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍, കെ.പി.എഫ്.സി ഭവനം, സിവി രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10 ന് അഞ്ചുമണിവരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.