തിരുവനന്തപുരം: വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിക്കാൻ കെ.എസ്.ഇ.ബി നീക്കം. ഇപ്പോൾ വ ർധിപ്പിച്ച യൂനിറ്റിന് പത്ത് പൈസക്ക് പുറമെ വീണ്ടും പത്ത് പൈസ കൂടി കൂട്ടണമെന്ന് ആവ ശ്യപ്പെട്ട് ബോർഡ് െറഗുലേറ്ററി കമീഷനെ സമീപിച്ചു. ഇതിൽ കമീഷൻ ബുധനാഴ്ച തെളിവെടുപ്പ് നടത്തും. 2019 ജൂലൈ മുതൽ സെപ്റ്റംബർവരെ കാലത്ത് ഇന്ധന സർചാർജായി 57.73 കോടി രൂപ അനുവദിക്കണമെന്നാണ് ആവശ്യം.
യൂനിറ്റിന് പത്ത് പൈസ നിരക്കിൽ ജനങ്ങളിൽനിന്ന് ഇത് പിരിക്കണമെന്നും ബോർഡ് ആവശ്യപ്പെടുന്നു. കനത്ത മഴമൂലം പ്രളയമുണ്ടായ മാസങ്ങൾകൂടിയായിരുന്നു ഇതെന്നത് ശ്രദ്ധേയമാണ്. തെളിവെടുപ്പിെൻറ അടിസ്ഥാനത്തിൽ കമീഷൻ വൈകാതെ തീരുമാനമെടുക്കും. 2019 ഏപ്രിൽ -ജൂൺ കാലത്തെ സർചാർജായി യൂനിറ്റിന് പത്ത് പൈസ വീതം വർധിപ്പിക്കാൻ കഴിഞ്ഞദിവസം കമീഷൻ തീരുമാനിച്ചിരുന്നു. 13 പൈസ വീതം വർധിപ്പിക്കണമെന്നായിരുന്നു ബോർഡിെൻറ ആവശ്യം.
ജൂലൈ മുതൽ സെപ്റ്റംബർവരെ 63.73 കോടി രൂപയാണ് ബോർഡ് സർചാർജായി കണക്കാക്കിയത്. എന്നാൽ, ചട്ടപ്രകാരം 57.98 കോടിയാണെന്ന് വിലയിരുത്തിയാണ് അപേക്ഷയിൽ അത് ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.